മലയാള സിനിമ ട്രെയിലര്‍ ബുര്‍ജ് ഖലീഫയില്‍
നാളെ റീലീസ് ചെയ്യുന്ന മമ്മുട്ടിയുടെ പുതിയ സിനിമയായ സിബിഐ 5ന്റെ ട്രെയിലര്‍ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചു
ദുബയ്: നാളെ റീലീസ് ചെയ്യുന്ന മമ്മുട്ടിയുടെ പുതിയ സിനിമയായ സിബിഐ 5ന്റെ ട്രെയിലര്‍ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചു. ഈ ദൃശ്യങ്ങള്‍ കാണാനായി മമ്മുട്ടി രഞ്ചി പണിക്കര്‍ രമേശ് പിഷാരടി അടക്കമുള്ളവരോടൊപ്പം നിരവധി പേരാണ് ബുര്‍ജ് ഖലീഫ പരിസരത്ത് തടിച്ച് കൂടിയിരുന്നത്. മലയാളി പ്രേക്ഷകരെ ശരിക്കും ആവേശം കൊള്ളിക്കുന്ന സിനിമയായിരിക്കും സിബിഐ 5 എന്ന് ദുബയ് മാള്‍ റീല്‍സ് സിനിമയില്‍ വെച്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മമ്മുട്ടി പറഞ്ഞു. ആരോഗ്യപരമായ പരിമിതികള്‍ മറി കടന്ന് ജഗതി ശ്രീകുമാര്‍ ഈ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് ആണ് ഇന്ത്യക്ക് പുറത്ത് സിനിമ പ്രദര്‍ശനത്തിന് എത്തിക്കുന്നത്. ജിസിസി രാജ്യങ്ങളിലെ 160 തിയേറ്ററുകളിലാണ് സിനിമ പ്രദര്‍ശിപ്പിക്കുക. വാര്‍ത്താ സമ്മേളനത്തില്‍ അബ്ദുല്‍ സമദ്, ആര്‍ജെ സൂരജ് എന്നിവരും സംബന്ധിച്ചു.
RELATED STORIES
ഹജ്ജ് ക്യാംപ്: കണ്ണൂരിലെ സംഘാടകസമിതി ഓഫിസ് ഉദ്ഘാടനം 22ന്
20 May 2024 1:18 PM GMTഇറാന് പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ നിര്യാണത്തില്‍ എസ് ഡിപി ഐ...
20 May 2024 1:09 PM GMTമഴക്കാലമാണ്...; റോഡില്‍ അല്പം ശ്രദ്ധയാവാം
20 May 2024 1:00 PM GMTയുദ്ധക്കുറ്റം; നെതന്യാഹുവിനും ഗാലന്റിനും സിന്‍വാറിനുമെതിരേ ഐസിസിയുടെ...
20 May 2024 12:45 PM GMTമെട്രോ സ്റ്റേഷനുകളിൽ കെജ് രിവാളിനെ ഭീഷണിപ്പെടുത്തുന്ന ചുവരെഴുത്തുകൾ;...
20 May 2024 12:38 PM GMTകട വരാന്തയിൽ നിന്ന് ഷോക്കേറ്റ് 19കാരൻെറ മരണം; വിശദീകരണവുമായി കെഎസ്ഇബി
20 May 2024 11:06 AM GMT