Flash News

എസ്ഡിപിഐ തെക്കന്‍ മേഖല ജാഥക്ക് നേരെ ചവറയില്‍ ആക്രമണം

എസ്ഡിപിഐ തെക്കന്‍ മേഖല ജാഥക്ക് നേരെ ചവറയില്‍ ആക്രമണം
X


കൊല്ലം: വര്‍ഗീയ വിഭജന രാഷ്ട്രീയത്തിനെതിരേ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി നയിക്കുന്ന തെക്കന്‍മേഖലാ ജാഥയുടെ കൊല്ലം ജില്ലയിലെ പര്യടനത്തിനിടെ സിപിഎം ആക്രമണം. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ചവറയില്‍ വച്ചാണ് സംഘര്‍ഷം ഉണ്ടായത്. കൊല്ലത്തെ സ്വീകരണത്തിന് ശേഷം കരുനാഗപ്പള്ളിയിലേക്ക് പോകവെ വൈകീട്ട് ആറേകാലോടെയാണ് ആക്രമണം ഉണ്ടായത്.



ചവറയില്‍ സിപിഎം ഏരിയ സമ്മേളനത്തിനായി സംഘടിച്ച് നിന്ന പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയത്. ജാഥയ്ക്ക് നേരെ രൂക്ഷമായ കല്ലേറുണ്ടായി. തുടര്‍ന്ന് കുറുവടി ഉള്‍പ്പടെയുള്ളവയുമായി എത്തിയ ആക്രമണം അഴിച്ചുവിടുകയായിരുന്നു. സംസ്ഥാന പ്രസിഡന്റ് പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ജില്ലാ ജനറല്‍ സെക്രട്ടറി ജോണ്‍സണ്‍ കണ്ടച്ചിറ ഉള്‍പ്പടെയുള്ളവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംസ്ഥാന നേതാക്കള്‍ക്കും പരിക്കേറ്റതായി വിവരം ഉണ്ട്. ആസൂത്രിത ആക്രമണമാണ് ഉണ്ടായതെന്ന് എസ്ഡിപി ഐ ആരോപിച്ചു. നിരവധി വാഹനങ്ങള്‍ അടിച്ചു തകര്‍ക്കപ്പെട്ടിട്ടുണ്ട്. പരിക്കേറ്റ പ്രവര്‍ത്തകരെ വിവിധ ആശുപത്രികളിലേക്ക് എത്തിക്കുകയാണ്.

സംഘര്‍ഷത്തെ തുടര്‍ന്ന് ജാഥ പുനരാരംഭിച്ചിട്ടില്ല.

UPDATING

   

Next Story

RELATED STORIES

Share it