Flash News

തദ്ദേശ തിരഞ്ഞെടുപ്പ്: പതിമൂന്നു വര്‍ഷത്തിനു ശേഷം ജമ്മുകശ്മീര്‍ പോളിങ് ബൂത്തില്‍

തദ്ദേശ തിരഞ്ഞെടുപ്പ്: പതിമൂന്നു വര്‍ഷത്തിനു ശേഷം ജമ്മുകശ്മീര്‍ പോളിങ് ബൂത്തില്‍
X
ശ്രീനഗര്‍: പതിമൂന്നു വര്‍ഷത്തിനു ശേഷം, ജമ്മുകശ്മീരില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ആദ്യഘട്ടവോട്ടെടുപ്പ് തുടങ്ങി. രാവിലെ ഏഴു മുതല്‍ ജനങ്ങള്‍ പോളിങ് ബൂത്തിലെത്തി തുടങ്ങിയിരുന്നു. വൈകിട്ടു നാലു വരെയാണ് പോളിങ്. കനത്ത സുരക്ഷയിലാണ് തിരഞ്ഞെടുപ്പ് നടപടികള്‍ നടക്കുന്നത്. ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് പോരാട്ടം നടക്കുന്നത്.



നാഷനല്‍ കോണ്‍ഫറന്‍സ്, പിഡിപി അടക്കമുള്ള പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്നതിലാണിത്.1100 മുന്‍സിപ്പല്‍ വാര്‍ഡുകളില്‍ 422 വാര്‍ഡുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 240 സ്ഥാനാര്‍ഥികള്‍ ഇതിനകം തന്നെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.തങ്ങളുടെ 75 സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിനാല്‍ ഏഴു മുന്‍സിപ്പല്‍ കമ്മിറ്റികളില്‍ അധികാരത്തിലെത്തുമെന്ന് ബിജെപി വ്യക്തമാക്കിയിട്ടുണ്ട്..
നാലുഘട്ടമായുള്ള വോട്ടെടുപ്പ് 16ന് അവസാനിക്കും. 20നാണ് വോട്ടെണ്ണല്‍.സുരക്ഷയുടെ ഭാഗമായി 400 കമ്പനി അര്‍ധസൈന്യത്തേയാണ് സംസ്ഥാനത്ത് വിന്യസിച്ചിരിക്കുന്നത്.
Next Story

RELATED STORIES

Share it