Flash News

അനീബിന്റെ മോചനം; കമ്മീഷണര്‍ ഓഫിസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

അനീബിന്റെ മോചനം; കമ്മീഷണര്‍ ഓഫിസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി
X
march-3



കോഴിക്കോട്: ഞാറ്റുവേല സാംസ്‌കാരിക പ്രവര്‍ത്തകരുടെ ചുംബനത്തെരുവ് പരിപാടിയുടെ റിപോര്‍ട്ടിങിനിടെ പോലിസ് അറസ്റ്റ് ചെയ്ത തേജസ് മാധ്യമപ്രവര്‍ത്തകന്‍ അനീബിനെ വിട്ടയക്കമെന്ന് ആവശ്യപ്പെട്ട് പോലിസ് കമ്മീഷണര്‍ ഓഫിസിലേക്ക് മാധ്യമ ബഹുജന കൂട്ടായ്മ മാര്‍ച്ച് നടത്തി.
വന്‍ ജനപങ്കാളിത്തത്തോടെ നടന്ന മാര്‍ച്ച് സാമൂഹ്യപ്രവര്‍ത്തകന്‍ എ.വാസു ഉദ്ഘാടനം ചെയ്തു.നിരപരാധികളെ മര്‍ദ്ദിച്ചുകൊണ്ടാണ് പോലിസ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്നും പോലിസിന്റെ മൃഗീയമനസ്ഥിതിയാണ് ഇതിലൂടെ വെളിപ്പെടുന്നതെന്നും ഉദ്ഘാടന പ്രസംഗത്തില്‍ വാസു പറഞ്ഞു. ഈ മൃഗീയത ഫാഷിസ്റ്റ് ശക്തികള്‍ക്ക് അഴിഞ്ഞാടാന്‍ അവസരം നല്‍കുകയാണ്.ചുംബനത്തെരുവ് പ്രതിഷേധക്കാരെ നേരിടാന്‍ സൗകര്യം ചെയ്ത് കൊടുക്കുക വഴി ഹനുമാന്‍സേനയ്ക്ക് സംസ്ഥാനത്ത് മേല്‍വിലാസമുണ്ടാക്കി കൊടുക്കുകയാണ് പോലിസെന്നും അദേഹം ആരോപിച്ചു.

അനീബിനെ മോചിപ്പിക്കുക,കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമം ഉപേക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തി നടന്ന മാര്‍ച്ചില്‍ സ്ത്രീകളുള്‍പ്പെടെ നൂറിലധികം പേര്‍ പങ്കെടുത്തു.
പരിപാടിയില്‍ തേജസ് എഡിറ്റര്‍ എന്‍.പി ചെക്കുട്ടി,അസി.എഡിറ്റര്‍ പി അഹ്മദ് ശെരീഫ്,കെ.എസ് ഹരിഹരന്‍,എന്‍സിഎച്ച്ആര്‍ഒ സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി,കോളമിസ്റ്റ് കെപി വിജയകുമാര്‍,കെപിഒ റഹ്മത്തുള്ള, തേജസ് ജേണലിസ്റ്റ് യൂനിയന്‍ പ്രസിഡന്റ്  റഫീഖ് റമദാന്‍,സെക്രട്ടറി ആബിദ്,തേജസ് എംപ്ലോയീസ് യൂനിയന്‍ പ്രസിഡന്റ് പ്രേംമുരളി എന്നിവര്‍ സംസാരിച്ചു. പോലിസ് കമ്മീഷണര്‍ പി.എസ് വത്സന് എന്‍പി ചെക്കുട്ടിയുടെ നേതൃത്വത്തില്‍ നിവേദനം നല്‍കി.
Next Story

RELATED STORIES

Share it