Flash News

അമേരിക്കന്‍ മലയാളികളോട് സാലറി ചലഞ്ചുമായി മുഖ്യമന്ത്രി

അമേരിക്കന്‍ മലയാളികളോട് സാലറി ചലഞ്ചുമായി മുഖ്യമന്ത്രി
X


ന്യൂയോര്‍ക്ക് : പ്രളയക്കെടുതിയില്‍പ്പെട്ട കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ സഹായമഭ്യര്‍ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിനായി ഗ്ലോബല്‍ സാലറി ചലഞ്ചിന് തയ്യാറാവണമെന്ന് അമേരിക്കയില്‍ മലയാളി സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. കേരളത്തിന്റെ അതിജീവനത്തിന് ഏവരും സഹകരിക്കണം. എല്ലാവരും സഹകരിച്ചാലേ നവകേരളത്തെ പടുത്തുയര്‍ത്താന്‍ കഴിയൂ. 150 കോടിരൂപയാണ് അമേരിക്കന്‍ മലയാളികളുടെ സംഭാവനയായി പ്രതീക്ഷിക്കുന്നത്. അത് എവിടെ നിന്നെല്ലാം കണ്ടെത്തണമെന്ന് മലയാളി കൂട്ടായ്മകള്‍ക്ക് തീരുമാനിക്കാം. ക്രൗഡ് ഫണ്ടിങ് അനിവാര്യമാണ്. നാശനഷ്ടങ്ങള്‍ കണക്കാക്കി പുനര്‍നിര്‍മാണം ഉണ്ടാവും. അമേരിക്കന്‍ മലയാളികള്‍ കേരളത്തില്‍ നിക്ഷേപം നടത്താന്‍ തയ്യാറാവണം. ഏതെങ്കിലും പുനര്‍നിര്‍മാണ പദ്ധതികള്‍ ഏറ്റെടുക്കുകയും വേണം. ദേശീയ ദുരന്തനിവാരണ മാനദണ്ഡപ്രകാരം കിട്ടുന്ന പണം പുനരുദ്ധാരണത്തിന് മതിയാവില്ല. ഒരുമാസത്തെ ശമ്പളം കൊടുക്കാന്‍ തയ്യാറുള്ളവരെല്ലാം ഗ്ലോബല്‍ സാലറി ചലഞ്ചില്‍ പങ്കെടുക്കണം. രാജ്യാന്തര തലത്തില്‍ പണം സമാഹരിക്കാനായി മൂന്ന് മാസത്തിനകം ധനദാതാക്കളുടെ സമ്മേളനം വിളിച്ചു ചേര്‍ക്കുമെന്നും സഹായം ശേഖരിക്കുന്നതിന് ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക്കിനെ അമേരിക്കയിലേക്ക് അയക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it