കിളിമാനൂരില്‍ രണ്ടര കിലോ കഞ്ചാവുമായി പെരുമാതുറ സ്വദേശി പിടിയില്‍
BY MTP20 Sep 2018 7:24 AM GMT
X
MTP20 Sep 2018 7:24 AM GMT
തിരുവനന്തപുരം: കിളിമാനൂരില്‍ സ്കൂളുകളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് വില്പനക്കായെത്തിച്ച രണ്ടര കിലോ കഞ്ചാവ് പ്രത്യേക അന്വേഷണ സംഘം പിടികൂടി. പെരുമാതുറ പണ്ടാരക്കാല പുറമ്പോക്കില്‍ ഷാജിദ് (32) ല്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. കഴിഞ്ഞദിവസം വൈകിട്ട് കിളിമാനൂരിന് സമീപം ചൂട്ടയില്‍ വെച്ചാണ് ഇയാള്‍ പോലീസിന്റെ വലയിലായത്.
കിളിമാനൂരിലെ കഞ്ചാവ് കച്ചവടക്കാര്‍ക്ക് കഞ്ചാവ് എത്തിച്ചിരുന്നത് ഇയാള്‍ ആയിരുന്നു. ഇരുചക്രവാഹനമോ മറ്റ് സ്വകാര്യ വാഹനമോ ഒഴിവാക്കി പൊതുഗതാഗത മാര്‍ഗത്തിലൂടെയാണ് ഇയാള്‍ നിരന്തരം കഞ്ചാവ് എത്തിച്ചിരുന്നത്. വളരെ നാളത്തെ പോലിസ് നിരീക്ഷണത്തിനിടയിലാണ് കഞ്ചാവുമായി പ്രതി പോലിസിന്റെ വലയിലായത്. കിളിമാനൂര്‍ ഇന്‍സ്പെക്ടര്‍ പി അനില്‍കുമാര്‍, എസ്ഐമാരായ ബി കെ അരുണ്‍, ഷാഡോ എസ്ഐ സിജു കെ എല്‍ നായര്‍, തിരുവനന്തപുരം റൂറല്‍ ഷാഡോ ടീം അംഗങ്ങള്‍ എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT