Thrissur

എംബിബിഎസ് ബിരുദദാന ചടങ്ങിനു പിന്നാലെ തൃശൂര്‍ സ്വദേശി കര്‍ണാടകയില്‍ പാമ്പ് കടിയേറ്റ് മരിച്ചു

എംബിബിഎസ് ബിരുദദാന ചടങ്ങിനു പിന്നാലെ തൃശൂര്‍ സ്വദേശി കര്‍ണാടകയില്‍ പാമ്പ് കടിയേറ്റ് മരിച്ചു
X

ബെംഗളുരു: എംബിബിഎസ് ബിരുദദാന ചടങ്ങിനു പിന്നാലെ തൃശൂര്‍ സ്വദേശിയായ 21കാരന്‍ പാമ്പുകടിയേറ്റ് മരിച്ചു. കര്‍ണാടകത്തിലെ തുംകുരുവിലുള്ള ശ്രീ സിദ്ദാര്‍ഥ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥിയായിരുന്ന അദിത് ബാലകൃഷ്ണനാണ് മരിച്ചത്. ബെംഗളുരുവില്‍നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള ശ്രീ സിദ്ദാര്‍ഥ മെഡിക്കല്‍ കോളേജിലെ ബിരുദദാന ചടങ്ങില്‍ പങ്കെടുത്ത് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. കാര്‍ പാര്‍ക്ക് ചെയ്തിരുന്ന സ്ഥലത്തുവെച്ച് അദിതിന് പാമ്പുകടിയേറ്റതായാണ് സംശയിക്കുന്നത്. എന്നാല്‍ പാമ്പ് കടിച്ചതാണെന്ന് മനസിലാക്കാതെ താമസസ്ഥലത്തേക്ക് പോയി.

അദിതിന്റെ അമ്മയും മറ്റ് ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. താമസസ്ഥലത്തെത്തിയശേഷം ബാത്ത് റൂമില്‍ കയറിയ അദിത് വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തി. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആശുപത്രിയില്‍വെച്ച് നടത്തിയ പരിശോധനയിലാണ് കാലില്‍ പാമ്പുകടിയേറ്റ അടയാളം കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടം പരിശോധനയില്‍ രക്തത്തില്‍ ഉയര്‍ന്ന അളവില്‍ പാമ്പിന്‍വിഷം കണ്ടെത്തിയിരുന്നു.

ശശി തരൂര്‍ എം.പി ഉള്‍പ്പടെ പങ്കെടുത്ത ബിരുദദാന ചടങ്ങിന് ശേഷമാണ് അദിതിന് പാമ്പുകടിയേറ്റത്. ചടങ്ങില്‍ ശ്രീ സിദ്ദാര്‍ഥ ഹയര്‍ എജ്യൂക്കേഷന്‍ ചാന്‍സലറും കര്‍ണാടകത്തിലെ ആഭ്യന്തരമന്ത്രിയുമായ ജി പരമേശ്വരയും പങ്കെടുത്തിരുന്നു.




Next Story

RELATED STORIES

Share it