Kasaragod

ഭവന നിര്‍മാണ സഹായ നിധിയിലേക്ക് എസ്ഡിപിഐ സ്വരൂപിച്ച തുക കൈമാറി

ഭവന നിര്‍മാണ സഹായ നിധിയിലേക്ക് എസ്ഡിപിഐ സ്വരൂപിച്ച തുക കൈമാറി
X

കാഞ്ഞങ്ങാട് : സാമൂഹ്യ രാഷ്ട്രീയ രംഗത്ത് നിറസാന്നിധ്യമായിരുന്ന മര്‍ഹൂം കമ്മാടം അബ്ദുല്‍ അസീസിന്റെ കുടുംബത്തിനായി നിര്‍മ്മിച്ചു നല്‍കുന്ന ഭവന നിര്‍മ്മാണ ഫണ്ടിലേക്ക് എസ്ഡിപിഐ കമ്മാടം ബ്രാഞ്ച് കമ്മിറ്റി സ്വരൂപിച്ച തുക കൈമാറി.

കമ്മാടം ബ്രാഞ്ച് കമ്മിറ്റി നല്‍കിയ ഒന്നര ലക്ഷം രൂപയുടെ ചെക്ക് എസ്ഡിപിഐ കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് അബ്ദുള്‍ സമദ് പാറപ്പള്ളിയില്‍ നിന്ന് അബ്ദുള്‍ അസീസ് ഭവന നിര്‍മാണ കമ്മിറ്റി കണ്‍വീനര്‍ കെപി മുഹമ്മദും, രക്ഷാധികാരി അബ്ദുള്‍ അസീസ് മൗലവിയും കൂടി ഏറ്റുവാങ്ങി. ചടങ്ങില്‍ എസ്ഡിപിഐ മണ്ഡലം സെക്രട്ടറി ഇബ്രാഹിം അതിഞ്ഞാല്‍, മണ്ഡലം ട്രഷറര്‍ ആബിദ് കമ്മാടം, ബ്രാഞ്ച് പ്രസിഡന്റ് മുസ്താഖ്, സെക്രട്ടറി സുബൈര്‍, ഹാരിസ് എന്‍പി, ശിഹാബ് പാരീസ്, റിയാസ് പാലാട്ട്, അഷ്റഫ്, ഇസ്മായില്‍, ശരീഫ്,ഹബീബ് എന്നിവര്‍ സംബന്ധിച്ചു.





Next Story

RELATED STORIES

Share it