ദലിത് വിദ്യാര്‍ത്ഥിയുടെ തലമുടി മുറിച്ച സംഭവം; ബാലാവകാശ കമ്മീഷന് കേസെടുത്തു
BY FAR29 Oct 2023 6:30 AM GMT
X
FAR29 Oct 2023 6:30 AM GMT
കാസര്‍കോട്: ചിറ്റാരിക്കലിലെ സ്കൂളില്‍ ദലിത് വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ച പ്രധാനാധ്യാപികയ്ക്കെതിരെ ബാലാവകാശ കമ്മീഷന് കേസെടുത്തു. സംഭവത്തില്‍ ചിറ്റാരിക്കല്‍ പോലിസ് എസ്എച്ച്ഒ, കാസര്‍കോട് ഡിഡിഇ എന്നിവരോട് റിപ്പോര്‍ട്ട് തേടി.പോലിസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിന് പിന്നാലെ കോട്ടമല എംജിഎം യുപി സ്കൂള്‍ പ്രധാനാധ്യാപിക ഷേര്‍ളി ജോസഫ് ഒളിവില്‍ പോയിരുന്നു. കാസര്‍കോട് സ്പെഷല്‍ മൊബൈല്‍ സ്ക്വാഡ് ഡിവൈഎസ്പി എ.സതീഷ്കുമാറിനാണ് കേസിന്റെ അന്വേഷണ ചുമതല. ഈ മാസം 19നായിരുന്നു കേസിനാസ്പദമായ സംഭവം.
മുടി വെട്ടിയില്ലെന്ന കാരണം പറഞ്ഞ് അഞ്ചാം ക്ലാസുകാരനെ സ്കൂള്‍ അസംബ്ലിക്കിടെ സ്റ്റാഫ് മുറിയുടെ സമീപത്തേക്ക് കൊണ്ടു പോയി പ്രധാനാധ്യാപിക കത്രിക ഉപയോഗിച്ച് ബലമായി മുടി മുറിച്ചെന്നാണ് പരാതി. സംഭവത്തില്‍ മന്ത്രി കെ. രാധാകൃഷ്ണനും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
Next Story
RELATED STORIES
പ്ലസ്ടു: വിജയശതമാനം 78.69; ഉപരിപഠനത്തിന് യോഗ്യത നേടിയത് 294888 പേര്
9 May 2024 11:25 AM GMTമുസ് ലിം സംവരണം വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തില്‍ നിന്ന് ഇടതു...
9 May 2024 10:11 AM GMTപോക്സോ കേസിൽ പ്രതിക്ക് 61 വർഷം കഠിനതടവ്
9 May 2024 8:15 AM GMTപീച്ചി ഡാമിന്റെ റിസർവോയറിൽ കാണാതായ മഹാരാജാസ് കോളജ് വിദ്യാർഥിയുടെ...
9 May 2024 7:42 AM GMTഡ്രൈവിങ് ടെസ്റ്റ് ഇന്നും തടസ്സപ്പെട്ടു; പലയിടത്തും പ്രതിഷേധം
9 May 2024 6:55 AM GMTചാലക്കുടി സ്വദേശിനി കാനഡയില്‍ മരിച്ചനിലയില്‍; ഭര്‍ത്താവിനെ കാണാനില്ല
9 May 2024 6:15 AM GMT