രണ്ടാം വിവാഹം കഴിക്കാന്‍ തീരുമാനിച്ച 60കാരിയെ സഹോദരന്‍ കൊന്ന് വീട്ടുവളപ്പില്‍ കുഴിച്ചുമൂടി
ആലപ്പുഴ: ചെട്ടികാട് അറുപതുകാരിയെ സഹോദരന്‍ കൊന്ന് വീട്ടുവളപ്പില്‍ കുഴിച്ചുമൂടി. ചെട്ടികാട് സ്വദേശി റോസമ്മ ആണ് കൊല്ലപ്പെട്ടത്. സഹോദരന്‍ ബെന്നിയെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ബെന്നി തന്നെയാണ് ഇക്കാര്യം ബന്ധുക്കളെ അറിയിച്ചത്. രണ്ടാം വിവാഹം കഴിക്കാന്‍ റോസമ്മ തീരുമാനിച്ചിരുന്നുവെന്നും ഇതിലെ എതിര്‍പ്പാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ് ലഭിക്കുന്ന വിവരം.
ഇക്കഴിഞ്ഞ 18 മുതല്‍ റോസമ്മയെ കാണാനില്ലായിരുന്നു. പക്ഷേ ആരും ഇത് പോലിസില്‍ അറിയിച്ചില്ല. പിന്നീട് ബെന്നി തന്നെ, താന്‍ സഹോദരിയെ കൊന്ന് വീട്ടുവളപ്പില്‍ കുഴിച്ചുമൂടിയെന്ന് ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ഇവര്‍ സംഭവം പോലിസിലും അറിയിച്ചു. തുടര്‍ന്നാണ് പോലിസ് ചെട്ടികാടുള്ള വീട്ടിലെത്തി പരിശോധന നടത്തിയത്.
17ന് രാത്രിയാണ് സംഭവം നടന്നിരിക്കുന്നത്. ഇരുവരും രണ്ടാം വിവാഹത്തെ കുറിച്ച് സംസാരിച്ച് വാക്കേറ്റമുണ്ടായതിന് പിന്നാലെ ചുറ്റിക കൊണ്ട് റോസമ്മയുടെ തലയ്ക്കടിക്കുകയായിരുന്നു. മരണം ഉറപ്പായതിന് ശേഷം വീടിന്റെ പിന്‍ഭാഗത്ത് കൊണ്ടുപോയി കുഴിച്ചിട്ടു എന്നാണ് ബെന്നി പറഞ്ഞത്. ഇതനുസരിച്ചാണ് പോലിസ് ഇവിടെയെത്തി കുഴിച്ച് പരിശോധന നടത്തിയത്. ഇവിടെ നിന്ന് തന്നെ റോസമ്മയുടെ മൃതദേഹം ലഭിക്കുകയായിരുന്നു.
RELATED STORIES
കൊച്ചിയിലെ കുഞ്ഞിന്റെ മരണം തലയോട്ടി തകര്‍ന്ന്, കീഴ്ത്താടി പൊട്ടി
3 May 2024 4:20 PM GMTഅബൂദബിയില്‍ കാണാതായ ചാവക്കാട് സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി
3 May 2024 3:01 PM GMTതൂശൂരില്‍ ബസ്സില്‍ ജീപ്പിടിച്ച് രണ്ട് മരണം; 12 പേര്‍ക്കു പരിക്ക്
3 May 2024 2:54 PM GMTകള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പ്; ബീച്ചിലേക്കുള്ള യാത്രയും കടലിലെ...
3 May 2024 11:53 AM GMTകൊച്ചിയിലെ നവജാത ശിശുവിന്റെ കൊലപാതകം; മൂന്ന് പേര് കസ്റ്റഡിയില്‍
3 May 2024 10:49 AM GMTഉഷ്ണതരംഗം: മദ്റസകള്‍ക്ക് മെയ് ആറ് വരെ അവധി
3 May 2024 10:36 AM GMT