Life Style

അജിനോമോട്ടോ

അജിനോമോട്ടോ
X
.

food

.






സ്‌റ്റോറന്റുകള്‍ക്കരികിലൂടെ കടന്നുപോവുമ്പോള്‍ കൊതിപ്പിക്കുന്ന ഗന്ധം മൂക്കിലേക്കിരച്ചു വരാറില്ലേ. വായിലെ രസമുകുളങ്ങളെ ഉത്തേജിപ്പിക്കുന്ന രാസവസ്തുക്കളില്ലാത്ത ഭക്ഷ്യവസ്തുക്കളിന്ന് ഹോട്ടലുകളില്‍ കിട്ടുക പ്രയാസമാണ്. ഇങ്ങനെ ഭക്ഷണത്തില്‍ ചേര്‍ക്കുന്നവ മിക്കതും ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. ഇതില്‍ പ്രധാനിയാണ് അജിനോമോട്ടൊ.
രുചിവര്‍ധക വസ്തുക്കള്‍, പാചകഎണ്ണ, മരുന്നുകള്‍ എന്നിവ ഉല്‍പ്പാദിപ്പിക്കുന്ന ഒരു ജാപ്പനീസ് കമ്പനിയാണ് അജിനോമോട്ടൊ. രുചിയുടെ സത്ത് എന്നാണ് അജിനോമോട്ടൊ എന്ന വാക്കിന്റെ അര്‍ഥം. കമ്പനി ഉല്‍പ്പാദിപ്പിക്കുന്ന എം.എസ്.ജി.(മോണോ സോഡിയം ഗ്ലൂട്ടാമേറ്റ്)യുടെ വ്യാപാരനാമമായും അജിനോമോട്ടൊ എന്ന വാക്ക് ഉപയോഗിക്കുന്നു. ഭക്ഷ്യവസ്തുക്കളില്‍ രുചി വര്‍ധിപ്പിക്കുന്നതിനു വേണ്ടി ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന ഒരു മസാലക്കൂട്ടാണ് എം.എസ്.ജി.



aginomoto

.






അഞ്ചാമത്തെ രുചി
ഒരു നൂറ്റാണ്ടു മുമ്പാണ് കിഡുനേ ഇകേഡ എന്ന ജാപ്പനീസ് ശാസ്ത്രജ്ഞന്‍ മാംസത്തിലും പാല്‍കട്ടിയിലും തക്കാളിയിലും ഒക്കെ അടങ്ങിയിരിക്കുന്ന പുതിയൊരു രുചിയെപ്പറ്റി ഗവേഷണം തുടങ്ങിയത്. എരിവ്, മധുരം, പുളി, ഉപ്പ് എന്നീ നാലു രുചികളെ കൂടാതെയുള്ള അഞ്ചാമത്തെ രുചിക്ക് ഇകേഡ 'ഉമാമി' എന്നു പേരിട്ടു. ഉമാമി രുചിക്കായി തന്റെ ഭാര്യ ചേര്‍ക്കുന്ന കൊമ്പു എന്ന കടല്‍സസ്യത്തിലായി തുടര്‍ന്ന് ഗവേഷണം.
അങ്ങനെ അദ്ദേഹം ഗ്ലൂട്ടാമിക് ആസിഡ് എന്ന അമിനോ ആസിഡ് വേര്‍തിരിച്ചെടുത്തു. പാചകം ചെയ്യുമ്പോള്‍ ഇത് ഗ്ലൂട്ടോമേറ്റ് ആവും. ഗ്ലൂട്ടാമേറ്റ് ആണ് ഈ രുചിക്കു കാരണമെന്ന് അദ്ദേഹം കണ്ടെത്തി. ഇത് ഉപ്പുവെള്ളത്തില്‍ കലര്‍ത്തിയാല്‍ മോണോ സോഡിയം ഗ്ലൂട്ടാമേറ്റ് കിട്ടും. കടല്‍സസ്യത്തില്‍നിന്ന് ഉണ്ടാക്കുന്നതിലും എളുപ്പത്തില്‍ ഗോതമ്പില്‍നിന്നോ കരിമ്പില്‍നിന്നോ ലളിതമായി വേര്‍തിരിച്ചെടുക്കാമെന്ന് ഇകേഡ പിന്നീടു കണ്ടെത്തി. അദ്ദേഹം അജിനോമോട്ടൊ എന്ന പേരില്‍ ഇതിനെ വില്‍പ്പനക്കെത്തിച്ചു.
ജപ്പാന്‍കാര്‍ കണ്ടുപിടിച്ച ഏറ്റവും മികച്ച 10 കണ്ടുപിടിത്തങ്ങളില്‍ ഒന്നായാണ് ജപ്പാനിലെ കുട്ടികള്‍ അജിനോമോട്ടൊയെ പറ്റി സ്‌കൂളില്‍ പഠിക്കുന്നത്. തുടര്‍ന്നു നടത്തിയ ഗവേഷണത്തില്‍ പുതിയ വിവരങ്ങള്‍ കണ്ടെത്തി. പ്രകൃതിദത്തമായ ഗ്ലൂട്ടാമേറ്റ് മിക്കവാറും എല്ലാ ഭക്ഷ്യവസ്തുക്കളിലും ഉണ്ട്. മനുഷ്യശരീരം ഏതാണ്ട് 40 ഗ്രാം ഗ്ലൂട്ടാമേറ്റ് പ്രതിദിനം ഉല്‍പ്പാദിപ്പിക്കുന്നു. പശുവിന്‍പാലില്‍ അടങ്ങിയിട്ടുള്ളതിന്റെ പത്തിരട്ടി ഗ്ലൂട്ടാമേറ്റ് മനുഷ്യരുടെ പാലില്‍ അടങ്ങിയിട്ടുണ്ട്.
ജപ്പാന്‍കാര്‍ കണ്ടുപിടിച്ച ഏറ്റവും മികച്ച 10 കണ്ടുപിടിത്തങ്ങളില്‍ ഒന്നായാണ് ജപ്പാനിലെ കുട്ടികള്‍ അജിനോമോട്ടൊയെ പറ്റി സ്‌കൂളില്‍ പഠിക്കുന്നത്.

രണ്ടാം ലോകയുദ്ധം കഴിഞ്ഞ് അജിനോമോട്ടൊ അമേരിക്കയില്‍ പ്രചരിച്ചു. വിദേശവസ്തുക്കളോടുള്ള അമേരിക്കന്‍ ജനതയുടെ എതിര്‍പ്പ് അജിനോമോട്ടൊയ്‌ക്കെതിരേയും ഉയര്‍ന്നു. ചൈനീസ് റസ്റ്റോറന്റില്‍നിന്നു ഭക്ഷണം കഴിച്ച തനിക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതായി ഒരാളുടെ ലേഖനം പുറത്തുവന്നു. പിന്നെ അമേരിക്കന്‍ ജനത അതിന്റെ പിന്നാലെയായി. അജിനോമോട്ടൊയ്ക്ക് 'ഇറക്കുമതി ചെയ്ത വിദേശഭീകരന്‍' എന്ന പേരും വീണു. എന്നാല്‍, അജിനോമോട്ടൊയെ അസ്വസ്ഥതകളുമായി ബന്ധപ്പെടുത്താന്‍ ഒരു ഗവേഷണത്തിനും സാധിച്ചില്ല.

ഐക്യരാഷ്ട്ര സഭയുടെ ഏറ്റവും സുരക്ഷിതമായ ഭക്ഷ്യ ചേരുവകളുടെ ലിസ്റ്റിലാണ് അജിനോമോട്ടൊ ഉള്ളത്.2009 ഫെബ്രുവരി വരെ ലോകത്തിലെ എം.എസ്.ജിയുടെ 33 ശതമാനം അജിനോമോട്ടൊ ഉല്‍പ്പാദിപ്പിച്ചിട്ടുണ്ട്. ഇരുപത്തിമൂന്നോളം രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന അജിനോമോട്ടൊ കമ്പനിക്ക് 25,000ലധികം ജോലിക്കാരുണ്ട്. ഇന്തോനീസ്യ പോലുള്ള രാജ്യങ്ങളില്‍ അജിനോമോട്ടൊ കമ്പനി വിവാദങ്ങളില്‍ ഉള്‍പ്പെടുകയുണ്ടായി. ഇപ്പോള്‍ ഇന്ത്യയിലും.

.







infection

.






ചൈനീസ് റസ്‌റ്റോറന്റ് സിന്‍ഡ്രോം

എം.എസ്.ജി. അമിതമായ തോതില്‍ ശരീരത്തിലെത്തിയാല്‍ തലവേദന, മയക്കം, ശരീരവേദന തുടങ്ങി പല അസ്വസ്ഥതകളും ഉണ്ടാവാറുണ്ട്. രക്തസമ്മര്‍ദ്ദം കൂടാനും ഇതു കാരണമാവുന്നു. ഇതിന്റെ അമിതോപയോഗം കുട്ടികളുടെ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ബാധിച്ചേക്കാം. അജിനോമോട്ടൊയുടെ അമിതമായ പ്രയോഗം മൂലമുണ്ടാവുന്ന അസുഖങ്ങള്‍ 'ചൈനീസ് റസ്‌റ്റോറന്റ് സിന്‍ഡ്രോം' എന്നറിയപ്പെടുന്നു.




എം.എസ്.ജി. അമിതമായ തോതില്‍ ശരീരത്തിലെത്തിയാല്‍ തലവേദന, മയക്കം, ശരീരവേദന തുടങ്ങി പല അസ്വസ്ഥതകളും ഉണ്ടാവാറുണ്ട്. രക്തസമ്മര്‍ദ്ദം കൂടാനും ഇതു കാരണമാവുന്നു. ഇതിന്റെ അമിതോപയോഗം കുട്ടികളുടെ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ബാധിച്ചേക്കാം




മായം മായം സര്‍വത്ര

ഭക്ഷണത്തിന്റെ നിറവും മണവും കൃത്രിമമായി മെച്ചപ്പെടുത്തുന്നതിനാണ് രാസമായങ്ങള്‍ ചേര്‍ക്കുന്നത്. ഇവയുടെ തുടര്‍ച്ചയായ ഉപയോഗം കരള്‍, വൃക്ക തുടങ്ങിയ ആന്തരാവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കും അലര്‍ജിക്കും കാരണമാവും. ഭക്ഷണ സാധനങ്ങളില്‍ ഗുണംകുറഞ്ഞ സാധനങ്ങള്‍ ചേര്‍ക്കുന്നതിനായിരുന്നു ആദ്യം മായം കലര്‍ത്തിവന്നിരുന്നത്.

മൈദ, റൊട്ടിയുടെ പൊടി, അരിപ്പൊടി, നിറമുള്ള മണ്ണ് തുടങ്ങിയവ. പിന്നീട് കൃത്രിമനിറങ്ങളില്‍ ശരീരത്തിനു ഹാനികരമായ വസ്തുക്കളും ഇടംപിടിച്ചുതുടങ്ങി. ഭക്ഷണസാധനങ്ങള്‍ ദീര്‍ഘകാലം കേടുകൂടാതിരിക്കുന്നതിനായി ചേര്‍ക്കുന്ന പല പ്രിസര്‍വേറ്റീവുകളും അളവില്‍ കൂടുന്നതും മായംചേര്‍ക്കലാണ്. ഭക്ഷണസാധനങ്ങളില്‍ നിന്ന് പ്രധാന ഘടകങ്ങള്‍ പൂര്‍ണമായോ ഭാഗികമായോ നീക്കംചെയ്യുന്നതും മായം ചേര്‍ക്കലിന്റെ പരിധിയില്‍പ്പെടുന്നു.
ആധുനിക ഭക്ഷണസംസ്‌കാരത്തില്‍ ഭക്ഷണം കേടുവരാതെ സൂക്ഷിക്കുന്ന വസ്തുക്കള്‍ക്ക് പ്രധാന പങ്കാണുള്ളത്. ടിന്നിലും പാക്കറ്റിലും അടച്ചുവരുന്ന മിക്ക ഭക്ഷണസാധനങ്ങളിലും പ്രിസര്‍വേറ്റീവുകള്‍ ചേര്‍ക്കാറുണ്ട്.msg സോര്‍ബേറ്റേഴ്‌സ്, നൈട്രേറ്റ്‌സ്, സള്‍ഫേറ്റ്‌സ്, ബെന്‍സോയേഴ്‌സ്, ഗ്ലൂട്ടാമേറ്റ്‌സ് തുടങ്ങിയ രാസവസ്തുക്കളാണ് പ്രിസര്‍വേറ്റീവുകളായി സാധാരണ ചേര്‍ക്കാറുള്ളത്.ഇവ അനുവദനീയമായ പരിധി കടക്കുമ്പോള്‍ ആന്തരാവയവങ്ങളുടെ പ്രവര്‍ത്തന തകരാറുകള്‍ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാവുന്നു.പൊട്ടാസ്യം ബൈസള്‍ഫേറ്റ്, പൊട്ടാസ്യം മെറ്റാ ബൈസള്‍ഫേറ്റ്, സോഡിയം സള്‍ഫേറ്റ്, സോഡിയം ബൈസള്‍ഫേറ്റ്, സോഡിയം മെറ്റാ ബൈസള്‍ഫേറ്റ് തുടങ്ങിയ പ്രസര്‍വേറ്റുകള്‍ നിശ്ചിത പരിധി കടക്കുന്നത് പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാവുന്നു.

എം.എസ്.ജിയുടെ പ്രവര്‍ത്തനം

മോണോ സോഡിയം ഗ്ലൂട്ടാമേറ്റ് എന്ന ഈ രാസവസ്തു ആഹാരസാധനങ്ങളുടെ രുചിയൊന്നും കൂട്ടുന്നില്ല. നമ്മുടെ നാവിലെ സ്വാദുമുകുളങ്ങളെ ഉത്തേജിപ്പിക്കുക മാത്രമാണ് ഇതു ചെയ്യുന്നത്. മദ്യത്തിനു സമാനമായ ഒരു പ്രവര്‍ത്തനം. അജിനോമോട്ടൊയുടെ അമിതമായ പ്രയോഗം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ഭക്ഷണപദാര്‍ഥങ്ങളില്‍, പ്രത്യേകിച്ച് മാംസം പാചകം ചെയ്യുമ്പോള്‍ രുചിയും മണവും കൂട്ടുന്നതിനായാണ് ഇത് കൂടുതലായി ഉപയോഗിക്കുന്നത്. ഇത് വെളുത്ത തരികളായി കാണപ്പെടുന്നു. ചൈനീസ് ആഹാരസമ്പ്രദായത്തിലാണ് കൂടുതലായി ഇത് ഉപയോഗിച്ചു കാണുന്നത്.

















































Next Story

RELATED STORIES

Share it