Idukki local

99.42 ശതമാനം വിജയവുമായി കല്ലാര്‍ സ്‌കൂള്‍



നെടുങ്കണ്ടം: കട്ടപ്പന വിദ്യാഭ്യാസ ജില്ലയില്‍ എറ്റവും കുടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയ കല്ലാര്‍ ഗവ. സ്‌കൂളില്‍ പരീക്ഷയ്ക്കിരുത്തിയ 342 കുട്ടികളില്‍ 340 കുട്ടികള്‍ വിജയികളായി. രണ്ട് കുട്ടികള്‍ പരാജയപ്പെട്ടത് ഓരോ വിഷയങ്ങള്‍ക്കാണ്. എട്ട് കുട്ടികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ.പ്ലസ് ലഭിച്ചു. പത്ത് കുട്ടികള്‍ക്ക് 9 എ. പ്ലസ്് ലഭിച്ചു. 19 കുട്ടികള്‍ക്ക് എ് ലഭിച്ചു. 99.42 ശതമാനം വിജയമാണ് ഇക്കുറി ലഭിച്ചത്. നെടുങ്കണ്ടം സെന്റ സെബാസ്റ്റിയന്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ രണ്ടുകുട്ടികള്‍ പരാജയപ്പെ'ട്ടതോടെ സ്‌കൂളിന്റെ നൂറ് മേനി നഷ്ടമായി. പരീക്ഷ എഴുതിയ 136 കുട്ടികളില്‍ 134 പേര്‍ വിജയിച്ചു.ഏഴ് കുട്ടികള്‍ക്ക് എ് പ്ലസും 10 കുട്ടികള്‍ക്ക് 9 എ പ്ലസും 12 കുട്ടികള്‍ക്ക് 8എ.പ്ലസും ലഭിച്ചു. കഴിഞ്ഞവര്‍ഷം 167 പേരില്‍ 166 പേരും വിജയിച്ചു. ഒരുകുട്ടി മാത്രമാണ് പരാജയപ്പെട്ടത്. നെടുങ്കണ്ടം  ഗവ:വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്്്്കുളില്‍ പരീക്ഷ എഴുതിയ 147 കുട്ടികളില്‍ 140 പേര്‍ വിജയിച്ചു.  എട്ടു വര്‍ഷം തുടര്‍ച്ചയായി നൂറ് മേനി വിജയം കൊയ്ത നെടുങ്കണ്ടം  ഗവ:വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്്്്കുളിന് കഴിഞ്ഞ വര്‍ഷം 98 ശതമാനം വിജയം നേടാനായിരുന്നുവെങ്കില്‍ ഇക്കുറി ഇക്കുറി വിജയശതമാനം പിന്നിലേക്കായിരുന്നു. നാല്കുടട്ടികള്‍ക്കാണ് എ.പ്ലസ് ലഭിച്ചത്. രാമക്കല്‍മേട് സേക്രട്ട് ഹാര്‍ട്ട് സ്‌കൂളിന് കഴിഞ്ഞ വര്‍ഷം നൂറ് മേനി വിജയം കൊയ്യാനായി് പക്ഷേ ഇക്കുറി99 ശതമാനം വിജയമാണ് ലഭിച്ചത്. എഴുതിയ 75 പേരില്‍ 74 പേര്‍ വിജയിച്ചു.മൂന്ന്്് കൂട്ടികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു.
Next Story

RELATED STORIES

Share it