9/11 ആക്രമണം; സിഐഎയ്ക്കും മൊസ്സാദിനും പങ്കെന്നു സൂചന

ന്യൂയോര്‍ക്ക്: യുഎസിലെ ലോക വ്യാപാരകേന്ദ്രത്തിലെ ആക്രമണത്തെക്കുറിച്ച് ആഴത്തില്‍ അന്വേഷിച്ചാല്‍, ആക്രമണത്തില്‍ ഇസ്രായേല്‍-യുഎസ് ചാരസംഘടനകളുടെ പങ്കിനെക്കുറിച്ചുള്ള രഹസ്യങ്ങള്‍ പുറത്തുവരുമെന്ന് സിഐഎ ഡയറക്ടര്‍ ജോണ്‍ ബ്രണ്ണന്‍ ഭയപ്പെടുന്നതായി യുഎസ് ഗവേഷകന്‍. 2001 സപ്തംബറില്‍ നടന്ന ആക്രമണത്തെക്കുറിച്ചും തുടര്‍ന്നുണ്ടായ സംഭവങ്ങളെക്കുറിച്ചും 2003 മുതല്‍ പഠനം നടത്തുകയും ഇതുമായി ബന്ധപ്പെട്ട അന്വേഷണ ഏജന്‍സിയുടെ സ്ഥാപകനുമായ കെവിന്‍ ബാരെറ്റിന്റേതാണ് വെളിപ്പെടുത്തല്‍. ആക്രമണത്തില്‍ സൗദി അറേബ്യയും ഉള്‍പ്പെടുമെന്ന രേഖയുള്ളതിനാല്‍ ആക്രമണത്തെക്കുറിച്ചുള്ള കമ്മീഷന്റെ 28 പേജുള്ള റിപോര്‍ട്ട് പുറത്തുവിടുന്നത് അബദ്ധമായിരിക്കുമെന്ന് ബ്രണ്ണന്‍ പറഞ്ഞതിനു പിന്നാലെയാണ് വെളിപ്പെടുത്തല്‍. ഇറാന്റെ പ്രസ്സ് ടിവിക്കു നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. സിഐഎയ്ക്കുള്ള പങ്ക് പുറത്താവുമെന്നതിനാലാണ് യഥാര്‍ഥത്തില്‍ അവരിതു പുറത്തുവിടാത്തത്. ഇത് ഇന്റലിജന്‍സ് പരാജയമല്ല, മറിച്ച് വിജയമാണെന്നായിരുന്നു ആക്രമണത്തിനുശേഷം ബ്രണ്ണന്‍ ന്യൂയോര്‍ക്ക് ടൈംസിനോടു പറഞ്ഞത്. അപ്പോള്‍ അത് പറഞ്ഞതിനു പിന്നിലെ രഹസ്യം മനസ്സിലായില്ലെങ്കിലും പിന്നീട് ഉന്നതതലങ്ങളില്‍ വളരെ വലിയ ആഘോഷങ്ങളാണ് അരങ്ങേറിയത്. ഇസ്രായേലിലെ ചാരവിഭാഗമായ മൊസ്സാദും ഇതിന് നേതൃത്വം നല്‍കി. ആക്രമണത്തിനായി തട്ടിയെടുത്ത വിമാനങ്ങളിലെ റാഞ്ചികളെന്നു കരുതപ്പെടുന്ന 15 സൗദികളും യഥാര്‍ഥത്തില്‍ യുഎസ് ചാരന്മാരായിരുന്നു. ഇതില്‍ അറബി പേരുള്ള ഒരാള്‍ പോലുമുണ്ടായിരുന്നില്ല- അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it