9/11 നെ 7/11 ആക്കി ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: 9/11 നെ 7/11ാക്കി മാറ്റി റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. ഇന്നലെ ന്യൂയോര്‍ക്ക് പ്രൈമറിയുടെ ഭാഗമായി നടത്തിയ പ്രചാരണ പരിപാടിക്കിടെയായിരുന്നു ട്രംപ് യുഎസിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ പെന്റഗണ്‍ ആക്രമണങ്ങളെ 9/11 എന്നതിനു പകരം 7/11 എന്നു സൂചിപ്പിച്ചത്. ആക്രമണശേഷം സുരക്ഷാപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പോലിസ് അഗ്നിശമന സേനാ അംഗങ്ങള്‍ സ്വീകരിച്ച നടപടികളെക്കുറിച്ചു സംസാരിക്കുന്നതിനിടെയായിരുന്നു നാക്കുപിഴയുണ്ടായത്. പ്രസംഗത്തിനിടെ ഒന്നിലധികം തവണ ഇത്തരത്തില്‍ 7/11 എന്നു പറഞ്ഞ ട്രംപ് തന്റെ തെറ്റ് തിരുത്താന്‍ ശ്രമിച്ചില്ലെന്ന് യുഎസ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
Next Story

RELATED STORIES

Share it