90 കോടിയുടെ ഹെറോയിന്‍ പിടികൂടി

അമൃത്‌സര്‍: പഞ്ചാബിലെ ഫിറോസ്പൂരില്‍ പാകിസ്താനില്‍നിന്നു കടത്തിയ 18 കിലോ ഹെറോയിന്‍ ബിഎസ്എഫ് പിടികൂടി. അന്താരാഷ്ട്ര വിപണിയില്‍ ഇതിന് 90 കോടി രൂപ വിലവരും. അന്താരാഷ്ട്ര അതിര്‍ത്തിയില്‍ സംശയാസ്പദമായി ചില പാകിസ്താന്‍ പൗരന്മാരെ കണ്ടതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഹെറോയിന്‍ കണ്ടെടുത്തത്. പാക് നിര്‍മിത പ്ലാസ്റ്റിക് പൈപ്പും ഒരു ജോടി ചെരിപ്പും കണ്ടെത്തിയതായി ബിഎസ്എഫ് ഡിഐജി ആര്‍ എസ് കട്ടാരിയ പറഞ്ഞു.
Next Story

RELATED STORIES

Share it