9 മുതല്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ഈ മാസം 9 മുതല്‍ കേരളത്തില്‍ വേനല്‍മഴ ശക്തമാവുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും കനത്ത മഴ ലഭിക്കും. പ്രതീക്ഷിച്ചതിലും 23 ശതമാനം അധികം വേനല്‍മഴ ഈ വര്‍ഷം ലഭിച്ചതായും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ അറിയിച്ചു. ശ്രീലങ്കയ്ക്ക് കിഴക്കുഭാഗത്ത് അന്തരീക്ഷച്ചുഴി രൂപപ്പെടാനിടയുണ്ട്. ഇത് കന്യാകുമാരി തീരത്ത് എത്തുന്നതാണ് കനത്ത മഴയ്ക്ക് കാരണമാവുക.
വേനല്‍മഴ കുറവുള്ള തെക്കന്‍ ജില്ലകളിലും 24 മണിക്കൂറിനുള്ളില്‍ നല്ല മഴ ലഭിച്ചേക്കും. അഞ്ചു ദിവസം വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇക്കുറി പ്രതീക്ഷിച്ചതിലും അധികം വേനല്‍മഴയാണ് ഇതുവരെ ലഭിച്ചത്. എന്നാല്‍ തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ മഴക്കുറവുണ്ടായി. തലസ്ഥാനത്താണ് ഏറ്റവും കുറവ് മഴ രേഖപ്പെടുത്തിയത്. പ്രതീക്ഷിച്ചതിലും 40 ശതമാനം വരെ കുറവ് മഴയാണ് ജില്ലയില്‍ പെയ്തത്.
Next Story

RELATED STORIES

Share it