86 പുതിയ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കി: മന്ത്രി ടി പി രാമകൃഷ്ണന്‍

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 86 പുതിയ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയിട്ടുണ്ടെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍. സര്‍ക്കാരിന്റെ 2017-18 അബ്കാരി നയത്തിന് അനുസൃതമായാണ് ലൈസന്‍സ് നല്‍കിയിട്ടുള്ളത്.
സംസ്ഥാനത്ത് പശുക്കളുടെ എണ്ണം കുറയുന്ന സാഹചര്യത്തില്‍ ഇതു പരിഹരിക്കുന്നതിന് അഞ്ചു കിടാരി പാര്‍ക്കുകള്‍ ആരംഭിക്കുമെന്ന് മന്ത്രി കെ രാജു. ഒരു പാര്‍ക്കില്‍ 100 കിടാരികളെ സംരക്ഷിച്ചു വളര്‍ത്തുകയും അവ കര്‍ഷകര്‍ക്ക് കൈമാറുകയും ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. സംസ്ഥാനം ഡിസംബറോടെ പാലുല്‍പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മുട്ടയുടെയും ഇറച്ചിയുടെയും ലഭ്യത വര്‍ധിപ്പിക്കുന്നതിന് കുടുംബശ്രീയുമായി സഹകരിച്ച് 1000 ഇറച്ചിക്കോഴി ഉല്‍പാദന യൂനിറ്റുകള്‍ ആരംഭിക്കും. ഭാവിയില്‍ ഇത് 5000 ആയി ഉയര്‍ത്തും. മലപ്പുറം മൂര്‍ക്കനാട്ട് മില്‍മയുടെ ജില്ലാ ഡയറി സ്ഥാപിക്കും. പുതിയ തലമുറയെ പശു പരിപാലനരംഗത്തേക്ക് എത്തിക്കുന്നതിന് 5, 10, 20 എന്നിങ്ങനെ പശുക്കളുള്ള ലഘു യൂനിറ്റുകള്‍ക്ക് സാമ്പത്തിക സബ്‌സിഡി അനുവദിക്കുമെന്ന് മന്ത്രി വ്യക്തമാക്കി
Next Story

RELATED STORIES

Share it