Flash News

80000ത്തോളം അഭയാര്‍ഥികളെ സ്വീഡന്‍ പുറത്താക്കുന്നു

80000ത്തോളം അഭയാര്‍ഥികളെ സ്വീഡന്‍ പുറത്താക്കുന്നു
X
lesbos_3430415bസ്റ്റോക്ക്‌ഹോം: കഴിഞ്ഞവര്‍ഷം രാജ്യത്തെത്തിയ അഭയാര്‍ഥികളില്‍ 80000ത്തോളം പേരെ സ്വീഡന്‍ പുറത്താക്കാനൊരുങ്ങുന്നു. അഭയം നല്‍കണമെന്ന അപേക്ഷ തള്ളപ്പെട്ടവരെയാണ് പുറത്താക്കുന്നതെന്ന് ആഭ്യന്തര മന്ത്രി ആന്‍ഡേഴ്‌സ് ജീമാന്‍ പറഞ്ഞു. ഇവരെ പുറത്താക്കാനുള്ള നടപടികളാരംഭിക്കാന്‍ പോലീസിനും മറ്റ് വിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. പ്രത്യേകം ചാര്‍ട്ടര്‍ ചെയ്ത വിമാനങ്ങളില്‍ അഭയാര്‍ഥികളെ തിരിച്ചയക്കാനാണ് പദ്ധതിയെന്നും മന്ത്രി വ്യക്തമാക്കി.
ശൈത്യകാലത്തെ കൊടും തണുപ്പില്‍ അഭയാര്‍ഥികള്‍ കടുത്ത യാതനകള്‍ അനുഭവിക്കുന്നതിനിടെയാണ് ഇവരെ പുറത്താക്കാനുള്ള നടപടികള്‍ സ്വീഡന്‍ ആരംഭിച്ചിട്ടുള്ളത്. കഴിഞ്ഞവര്‍ഷം 160000 അഭയാര്‍ഥികളാണ് സ്വീഡനിലെത്തിയത്. ഈ വര്‍ഷം 46000ത്തോളം അഭയാര്‍ഥികള്‍ ഇതുവരെ സ്വീഡനിലെത്തിയെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്.
അയല്‍രാജ്യമായ ഡെന്‍മാര്‍ക്കില്‍ അഭയാര്‍ഥികളില്‍നിന്നുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ പിടിച്ചെടുക്കാനുള്ള നിയമഭേദഗതിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുകയാണ്. അഭയാര്‍ഥിപ്രവാഹം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണിതെന്നാണ് ഡെന്‍മാര്‍ക്കിന്റെ നിലപാട്.
Next Story

RELATED STORIES

Share it