malappuram local

76 പേര്‍കൂടി പത്രിക നല്‍കി

മലപ്പുറം: പൊതുതിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് നാമനിര്‍ദേശപത്രിക നല്‍കാനുള്ള അവസാന ദിവസമായ ഇന്നലെ ജില്ലയില്‍ 76 പേര്‍ കൂടി പത്രിക നല്‍കി. ഇതോടെ ജില്ലയില്‍ പത്രിക നല്‍കിയ മൊത്തം സ്ഥാനാര്‍ഥികളുടെ എണ്ണം 204 ആയി. ആകെ 305 സെറ്റ് പത്രികകളാണ് ലഭിച്ചത്.
ഇന്ന് സൂക്ഷ്മ പരിശോധന നടക്കും. മെയ് രണ്ട് വരെ പത്രികകള്‍ പിന്‍വലിക്കാം. ഇന്നലെ പത്രിക നല്‍കിയവര്‍: മണ്ഡലം, സ്ഥാനാര്‍ഥിയുടെ പേര്, രാഷ്ട്രീയപ്പാര്‍ട്ടി എന്ന ക്രമത്തില്‍. കൊണ്ടോട്ടി - കുഞ്ഞാലി (സ്വതന്ത്രന്‍), അബ്ദുസ്സലാം കൊണ്ടസാന്‍ പറമ്പില്‍ (സ്വതന്ത്രന്‍), എന്‍ പ്രമോദ് ദാസ് (സിപിഎം), മുഹമ്മദ് അബ്ദുറഹ്മാന്‍ (വെല്‍ഫെയര്‍പാര്‍ട്ടി), വീരാന്‍കുട്ടി (സ്വതന്ത്രന്‍), സി ഇബ്രാഹീം (സ്വതന്ത്രന്‍), കദീജ (തൃണമൂല്‍ കോണ്‍ഗ്രസ്). ഏറനാട് - കെടി അബ്ദുര്‍റഹ്മാന്‍ (സ്വതന്ത്രന്‍), മൂസ (ഐയുഎംഎല്‍), മുഹമ്മദ് ഷഫീര്‍ (സിപിഐ), ബഷീര്‍ പാലാട്ടുകുയ്യന്‍ (സ്വതന്ത്രന്‍), ബഷീര്‍ വല്ലക്കാട്ടുതൊടി (സ്വതന്ത്രന്‍). നിലമ്പൂര്‍ - മുരളീധരന്‍ (ബിഡിജെഎസ്), ജോര്‍ജ് കെ ആന്റണി (സിപിഎം).വണ്ടൂര്‍ - വേലായുധന്‍ (പിഡിപി). മഞ്ചേരി - ഉപേന്ദ്രന്‍ (ബിജെപി).പെരിന്തല്‍മണ്ണ - അബ്ദുല്‍ നാസര്‍ (െഎയുഎംഎല്‍), ശിവദാസന്‍ (ബിജെപി), പൂക്കോയ തങ്ങള്‍ (പിഡിപി), രമേശന്‍ (സിപിഎം). മങ്കട - എം അഹമദ് കബീര്‍ (സ്വതന്ത്രന്‍), എം കെ അഹമ്മദുല്‍ കബീര്‍ (സ്വതന്ത്രന്‍), ഉമ്മര്‍ അറക്കല്‍ (ഐയുഎംഎല്‍), റഷീദലി (സ്വതന്ത്രന്‍). മലപ്പുറം - എ പത്മകുമാര്‍ (ബിജെപി), പിഎം സദാശിവന്‍ (തൃണമൂല്‍ കോണ്‍ഗ്രസ്), സി ജംഷീല്‍ (വെല്‍ഫയര്‍ പാര്‍ട്ടി), ബീരാന്‍കുട്ടി ഹാജി (ഐയുഎംഎല്‍). വേങ്ങര - വിനീത് (തൃണമൂല്‍ കോണ്‍ഗ്രസ്), കുഞ്ഞമ്മദ് കുട്ടി (വെല്‍ഫയര്‍ പാര്‍ട്ടി), മുഹമ്മദ് കുട്ടി മൗലവി (ഐയുഎംഎല്‍). ള്ളിക്കുന്ന് - അന്‍വര്‍ സാലിഹ് മേടപ്പില്‍ (ഐഎന്‍എല്‍), കെ ജനചന്ദ്രന്‍ (ബിജെപി), വി പി പത്മകുമാര്‍ (തൃണമൂല്‍ കോണ്‍ഗ്രസ്), എ അബ്ദുല്‍ നാസര്‍ (സ്വതന്ത്രന്‍). തിരൂരങ്ങാടി - ഹനീഫ (തൃണമൂല്‍ കോണ്‍ഗ്രസ്), നിയാസ് താഴത്തേതില്‍ (സ്വതന്ത്രന്‍), നിയാസ് പറോളി (സ്വതന്ത്രന്‍), താനൂര്‍ - അനില്‍കുമാര്‍ (ബിജെപി), വി അബ്ദുര്‍റഹ്മാന്‍ (എന്‍എസ്‌സി), അബ്ദുര്‍റഹ്മാന്‍ (സ്വതന്ത്രന്‍), പി ടി ഉണ്ണി (തൃണമൂല്‍ കോണ്‍ഗ്രസ്), എന്‍ രാമകൃഷ്ണന്‍ (സ്വതന്ത്രന്‍), അബ്ദുറഹിമാന്‍ (സ്വതന്ത്രന്‍), ഇ ജയന്‍ (സിപിഎം), അബ്ദുര്‍റഹ്മാന്‍ (സ്വതന്ത്രന്‍), അബ്ദുറഹിമാന്‍ (സ്വതന്ത്രന്‍), താമി (സ്വതന്ത്രന്‍). തിരൂര്‍ - മമ്മുട്ടി (സ്വതന്ത്രന്‍), മമ്മുട്ടി (സ്വതന്ത്രന്‍), മമ്മുട്ടി (സ്വതന്ത്രന്‍), അബ്ദുല്‍ ഗഫൂര്‍ (സ്വതന്ത്രന്‍), അബ്ദുല്‍ ഗഫൂര്‍ (സ്വതന്ത്രന്‍), അബ്ദുല്‍ ഖാദര്‍ ബാപ്പു വടക്കയില്‍ (തൃണമൂല്‍ കോണ്‍ഗ്രസ്), പരശുരാമന്‍ (ബിജെപി), ഹംസക്കുട്ടി (സിപിഎം) .കോട്ടക്കല്‍ - കെ ബീരാന്‍ (സ്വതന്ത്രന്‍), സൈനുല്‍ ആബിദ് തങ്ങള്‍ (സ്വതന്ത്രന്‍), ചലമ്പാടന്‍ മുഹമ്മദ്കുട്ടി (സ്വതന്ത്രന്‍), ബിന്ദു (സ്വതന്ത്രന്‍), അബൂയൂസുഫ് ഗുരുക്കള്‍ (െഎയുഎംഎല്‍), മുഹമ്മദ് കുട്ടി (സ്വതന്ത്രന്‍). തവനൂര്‍ - അലി (പിഡിപി), പി പി ഇഫ്ത്തിഖാറുദ്ദീന്‍ (സ്വതന്ത്രന്‍), സോണിയ പിന്റോ (തൃണമൂല്‍ കോണ്‍ഗ്രസ്), കെ ടി അബ്ദുല്‍ ജലീല്‍ (സ്വതന്ത്രന്‍), അബ്ദുല്‍ ഖാദര്‍ (ഐഎന്‍സി), അബ്ദുല്‍ ജലീല്‍ (സ്വതന്ത്രന്‍), അശോകന്‍ (ബിജെപി), അബ്ദുല്‍ ജലീല്‍ (സ്വതന്ത്രന്‍). പൊന്നാനി - മൊയ്തുണ്ണി (പിഡിപി), അജയ് (സ്വതന്ത്രന്‍).
Next Story

RELATED STORIES

Share it