70 വയസ്സിനു മുകളില്‍ പാസ്‌പോര്‍ട്ടും രേഖകളും ഹാജരാക്കണം

കരിപ്പൂര്‍: ഹജ്ജ് തീര്‍ത്ഥാടനത്തിന് അപേക്ഷിക്കുന്ന 70 വയസ്സിനു മുകളില്‍ പ്രായമുള്ളവരും സഹായിയും അപേക്ഷയോടൊപ്പം പാസ്‌പോര്‍ട്ടും അനുബന്ധ രേഖകളും നേരിട്ട് സമര്‍പ്പിക്കണം. ഹജ്ജിന് നേരിട്ട് അവസരം ലഭിക്കുന്നതിനാലാണ് ഇവര്‍ അപേക്ഷയോടൊപ്പം പാസ്‌പോര്‍ട്ടും നല്‍കേണ്ടിവരുന്നത്.
ജീവിതത്തില്‍ ഹജ്ജ് ചെയ്യാത്ത 70 വയസ്സിനു മുകളിലുള്ളവര്‍ക്ക് മാത്രമാണ് നേരിട്ട് ഈ വര്‍ഷം നേരിട്ട് അവസരം നല്‍കുന്നത്. ഇവരോടൊപ്പം പുറപ്പെടുന്ന സഹായി നേരത്തേ ഹജ്ജ് ചെയ്തിട്ടുണ്ടെങ്കില്‍ 2000 സൗദി റിയാല്‍ നിലവിലെ തുകയോടൊപ്പം അധികം നല്‍കണം.
1948 നവംബര്‍ 18നു മുമ്പ് ജനിച്ചവരെയാണ് 70 വയസ്സിനു മുകളിലുള്ളവരായി കണക്കാക്കുന്നത്. ഇവര്‍ക്കൊപ്പമുള്ള സഹായിയും രക്തബന്ധമുള്ളവരായിരിക്കണം.
ഭാര്യ, ഭര്‍ത്താവ്, മകന്‍, മകള്‍, മകളുടെ ഭര്‍ത്താവ്, മകന്റെ ഭാര്യ, സഹോദരന്‍, സഹോദരി, പേരമകന്‍, പേരമകള്‍, സഹോദരപുത്രന്‍, സഹോദരപുത്രി എന്നിവരെയാണ് സഹായികളായി ചേര്‍ക്കേണ്ടത്. ഇവരില്ലെങ്കില്‍ മറ്റൊരാളെ സഹായിയായി കൊണ്ടുപോകാം.

Next Story

RELATED STORIES

Share it