ernakulam local

67,000 രൂപയുടെ കള്ളനോട്ട് പിടികൂടി

മൂവാറ്റുപുഴ: അന്യസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്തുനിന്നും 67,000 രൂപയുടെ കള്ളനോട്ട് പിടികൂടി. ഒരാള്‍ അറസ്റ്റില്‍. പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി മിത്തു (19)വാണ് പിടിയിലായത്.
തൊടുപുഴ ടൗണിലെ സ്റ്റേഷനറി കടയില്‍ ആയിരത്തിന്റ കള്ളനോട്ട് മാറാന്‍ ശ്രമിക്കുന്നതിനിടെ സംശയം തോന്നി പോലിസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നു സ്ഥലത്തുനിന്നും മുങ്ങിയ പ്രതിയെ പോലിസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. കയ്യിലുണ്ടായിരുന്ന ആയിരത്തിന്റെ നോട്ട് പരിശോധിച്ചപ്പോള്‍ വ്യാജനാണെന്ന് തെളിഞ്ഞു. തുടര്‍ന്നുനടന്ന ചോദ്യം ചെയ്യലിലാണ് താമസസ്ഥലത്ത് കള്ളനോട്ട് സൂക്ഷിച്ചിട്ടുണ്ടെന്ന് മിത്തു പോലിസിനെ അറിയിച്ചത്. തൊടുപുഴ പോലിസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ ആയിരത്തിന്റെ 66 വ്യാജ നോട്ടുകള്‍ കണ്ടെടുത്തു. കള്ളനോട്ട് മാറ്റിയെടുക്കുന്നതിനായി വാങ്ങിയ സാധനങ്ങളും പോലിസ് കണ്ടെടുത്തിട്ടുണ്ട്. കള്ളനോട്ടുകള്‍ ബാങ്കില്‍ കൊണ്ടുപോയി പരിശോധിച്ചപ്പോള്‍ രാജ്യത്തിനു പുറത്തു നിര്‍മിച്ചവയാണ് ഇവയെന്ന് അധികൃതര്‍ പോലിസിനെ അറിയിച്ചു. കള്ളനോട്ടുകളുടെ ഉറവിടം സംബന്ധിച്ചും സംഭവത്തിനു പിന്നില്‍ കൂടുതല്‍പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും പോലിസ് അന്വേഷിച്ചുവരികയാണ്.
Next Story

RELATED STORIES

Share it