61 കവര്‍ച്ച നടത്തിയ സംഘം പിടിയില്‍
BY sdq Kappan23 May 2016 1:24 PM GMT
X
sdq Kappan23 May 2016 1:24 PM GMT
[related]റാസല്‍ ഖൈമ: തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളില്‍ നിന്നായി 61 കവര്‍ച്ച നടത്തിയ മൂന്നംഗ പാക്കിസ്ഥാനി കുറ്റവാളികളെ റാസല്‍ ഖൈമ പോലീസ് പിടികൂടി. വിലപിടിപ്പുള്ള മൊബൈല്‍ ഫോണുകളും, ആഭരണങ്ങളും, പണവും, ഇലക്ട്രോണിക്ക് സാധനങ്ങളുമായിരുന്നു പ്രതികള്‍ കവര്‍ച്ച നടത്തിയിരുന്നത്. ലേബര്‍ കേമ്പുകളില്‍ നടന്ന നിരന്തര കവര്‍ച്ചയെ തുടര്‍ന്ന് പോലീസ് പ്രത്യേക അന്യേഷണ സംഘത്തിന് രൂപം നല്‍കുകയായിരുന്നുവെന്ന് റാസല്‍ ഖൈമ പോലീസിന്റെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം മേധാവി കേണല്‍ അബ്ദുല്ല അലി വ്യക്തമാക്കി.
ഒരു കടയില്‍ കയറി കയ്യില്‍ പണമില്ലെന്നും വാങ്ങിയ സാധനത്തിന് പകരം കയ്യിലുള്ള മൊബൈല്‍ തരാമെന്ന് വ്യക്തിയെ ശ്രദ്ധിച്ച മഫ്ടിയിലുള്ള ഒരു പോലീസുകാരനാണ് കേസിന് തുമ്പുണ്ടാക്കിയത്. മോഷണ മുതലാണന്ന് മനസ്സിലാക്കിയ പോലീസ് ഈ വ്യക്തിയെ പിന്തുടര്ന്ന് വീട്ടിലെത്തിയപ്പോള്‍ നിരവധി കളവുമുതലുകളും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ മറ്റു പ്രതികളെ കൂടി പിടികൂടുകയായിരുന്നു.
Next Story
RELATED STORIES
കനത്ത മഴ; കൊച്ചിയില്‍ കേബിളുകള്‍ പൊട്ടി ട്രെയിന്‍ ഗതാഗതം താളംതെറ്റി
8 May 2024 4:23 PM GMTകാറപകടത്തില്‍ പരിക്കേറ്റ ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി...
8 May 2024 4:14 PM GMTഒമാന്‍ എ ഡിവിഷന് ക്രിക്കറ്റില്‍ ഇനി മലയാളിത്തിളക്കം
8 May 2024 2:17 PM GMTവിവാദ പരാമര്‍ശം; സാം പിത്രോഡ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്...
8 May 2024 2:06 PM GMTകാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം ...
8 May 2024 1:45 PM GMTപ്രമുഖ സംവിധായകന് സംഗീത് ശിവന് അന്തരിച്ചു
8 May 2024 1:17 PM GMT