Flash News

500 രൂപ നോട്ടില്‍ ഗാന്ധിജിയില്ല



മൊറാന: മധ്യപ്രദേശിലെ എടിഎമ്മില്‍ നിന്ന് ലഭിച്ച 500 രൂപ നോട്ടുകളില്‍ ഗാന്ധിജിയുടെ ചിത്രമില്ല. മൊറാന ജില്ലയിലെ എസ്ബിഐ എടിഎമ്മില്‍ നിന്ന് പണമെടുത്ത ഗോവര്‍ധന്‍ ശര്‍മ എന്നയാള്‍ക്കാണ് ഗാന്ധിജിയുടെ ചിത്രമില്ലാത്ത നോട്ടുകള്‍ ലഭിച്ചത്. സംഭവത്തെ തുടര്‍ന്ന് ബാങ്ക് അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ അച്ചടിപ്പിശകാണെന്നായിരുന്നു വിശദീകരണം. എടിഎമ്മില്‍ നിന്ന് ലഭിച്ച ഗാന്ധിജിയുടെ ചിത്രമില്ലാത്ത നോട്ട് ബാങ്ക് മാറ്റിനല്‍കുകയും ചെയ്തു. ഇതിന് മുമ്പും സമാന സംഭവമുണ്ടായിരുന്നു. 2000 രൂപ നോട്ടിലായിരുന്നു അന്ന് ഗാന്ധിജിയുടെ ചിത്രമില്ലാതിരുന്നത്.
Next Story

RELATED STORIES

Share it