50 ശതമാനം കര്‍ഷകരെ വിള ഇന്‍ഷുറന്‍സിനു കീഴില്‍ കൊണ്ടുവരും: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രണ്ടു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ 50 ശതമാനം കര്‍ഷകരെയെങ്കിലും വിള ഇന്‍ഷുറന്‍സ് പദ്ധതിയുടെ കീഴില്‍ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതുവര്‍ഷത്തിലെ ആദ്യത്തെ മന്‍കി ബാത്തില്‍ സംസാരിക്കുകയായിരുന്നു മോദി. ഇതിനായി രാജ്യത്താകമാനം ബോധവല്‍ക്കരണം സംഘടിപ്പിക്കുമെന്നും മോദി പറഞ്ഞു. ഖാദി ഉല്‍പന്നങ്ങളെ ജനപ്രിയമാക്കാനുള്ള പദ്ധതികളും പെണ്‍കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിനായുള്ള ബോധവല്‍ക്കരണവും തുടരും.
ഇന്ന് രാജ്യത്ത് കര്‍ഷകര്‍ക്കായി നിരവധി പേര്‍ ശബ്ദിക്കുന്നുണ്ട്. ഞാന്‍ ആ സംവാദത്തില്‍ പങ്കുചേരുന്നില്ല. കര്‍ഷകര്‍ ഗൗരവമുള്ള പ്രതിസന്ധിയെ നേരിടുകയാണ്. ഒരു പ്രകൃതി ദുരന്തമുണ്ടായാല്‍ അവരുടെ എല്ലാ അധ്വാനവും ഫലമില്ലാത്തതാവുന്നു. അവരുടെ ഒരു വര്‍ഷം വെറുതെയാവുന്നു. അവര്‍ക്ക് സുരക്ഷ നല്‍കണം. ഇതിന് വിള ഇന്‍ഷുറന്‍സ് പദ്ധതിയല്ലാതെ മറ്റു വഴിയില്ല. ഈ വര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കിയ വലിയ സമ്മാനമാണ് പ്രധാനമന്ത്രിയുടെ വിള ഇന്‍ഷുറന്‍സ് പദ്ധതി. ഈ പദ്ധതിയില്‍ അംഗമാവുന്ന ഒരാളും കഷ്ടപ്പെടേണ്ടി വരില്ലെന്നും മോദി പറഞ്ഞു. സ്റ്റാര്‍ട്ട് അപ്പ് പദ്ധതിയുടെ ചെറിയൊരു ഭാഗം മാത്രമാണ് വിവരസാങ്കേതിക വിദ്യയെന്നും മോദി പറഞ്ഞു.
Next Story

RELATED STORIES

Share it