4000 കോടി സെപ്തംബറോടെ നല്‍കാമെന്ന് വിജയ് മല്ല്യ
BY sdq Kappan30 March 2016 7:46 AM GMT
X
sdq Kappan30 March 2016 7:46 AM GMT
ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ ബാങ്കുകള്‍ക്ക് നല്‍കാനുള്ള പണത്തില്‍ നാലായിരം കോടി രൂപ സെപ്തംബര്‍ മാസത്തില്‍ നല്‍കാമെന്ന് വിജയ് മല്ല്യ സുപ്രീകോടതിയെ അറിയിച്ചു. അഭിഭാഷകന് മുഖേന സുപ്രീംകോടതിയെ അറിയിച്ചതാണ് ഇക്കാര്യം.
ഉടനെ തന്നെ രണ്ടായിരം കോടി നല്‍കാമെന്നും ബാക്കി 2000 കോടി സെപ്തംബര്‍ 31ന് നല്‍കാമെന്നുമാണ് മല്ല്യയുടെ അഭിഭാഷകനായ സിഎസ് വൈദ്യനാഥന് കോടതിയെ അറിയിച്ചത്. എന്നാല്‍, മല്ല്യ എപ്പോള്‍ ഇന്ത്യയില്‍ തിരിച്ചെത്തുമെന്ന കോടതിയുടെ ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞില്ല.
ബാങ്കുകളില്‍ നിന്നു ലോണെടുത്തവകയില് 9000 കോടി രൂപയാണ് മദ്യ വ്യവസായി വിജയ് മല്ല്യ നല്‍കാനുള്ളത്. സിബിഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചതോടെ രാജ്യസഭാംഗം കൂടിയായ ഇദ്ദേഹം മാര്‍ച്ച് രണ്ടിന് രാജ്യവിടുകയായിരുന്നു.
[related]
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT