kannur local

360 കുപ്പി മദ്യം പിടികൂടി



കുത്തുപറമ്പ്: കാറില്‍ കടത്തുകയായിരുന്ന വന്‍ മദ്യ ശേഖരം പിടികൂടി. 500 മില്ലിയുടെ 360 കുപ്പി മദ്യമാണ് കുത്തുപറമ്പ് എക്‌സൈസ്് സംഘം പിടികൂടിയത്. ഇന്നലെ ഉച്ചക്ക് 1.30 ഓടെ പാനൂരിനടുത് പൂക്കോം വച്ചാണ് കെഎല്‍ 07 വൈ 6392 നമ്പര്‍ അംബാസഡര്‍ കാറില്‍ രഹസ്യ അറയില്‍ സൂക്ഷിച്ച് കടത്തുകയായിരുന്ന മദ്യം പിടികൂടിയത്. രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ കാത്തുനിന്ന എക്‌സൈസ് സംഘം കാറിനു കൈ കാണിച്ചുവങ്കിലും നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. കാറിലുണ്ടായിരുന്ന തൃശൂര്‍ കൈപ്പമംഗലം സ്വദേശി കെ ബി രമേഷിനെയാണ് പിടികൂടിയത്. ഒരാഴ്ചയോളമായി  ഇയാളെ  എക്‌സൈസ് സംഘം നിരീക്ഷിച്ചു വരികയായിരുന്നു.
Next Story

RELATED STORIES

Share it