Flash News

3.3 കോടി വിദേശ കറന്‍സിയുമായി ഘാന സ്വദേശി പിടിയില്‍



നെയ്യാറ്റിന്‍കര: 3.3 കോടിയുടെ വിദേശ കറന്‍സിയുമായി ഘാന സ്വദേശി പിടിയില്‍. ക്വാമിറോബ് എഡിസണ്‍ റോബിനെ(36)യാണ് തട്ടിപ്പു നടത്താനായി ബാംഗ്ലൂരില്‍ നിന്നു ചെന്നൈ വഴി എസ്ആര്‍എം സ്വകാര്യ ബസ്സില്‍ കേരളത്തിലേക്ക് വരുന്നതിനിടെ എക്‌സൈസ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാവിലെ 11ന് അമരവിള ചെക്‌പോസ്റ്റില്‍ വാഹന പരിശോധനയ്ക്കിടെയാണു സംഭവം. ഇയാളുടെ ബാഗിനുള്ളിലെ മെഡിസിന്‍ ബോക്‌സിനുള്ളില്‍നിന്നാണ് 10 കെട്ട് ബ്രിട്ടിഷ് പൗണ്ട് കണ്ടെത്തിയത്. ഇതില്‍ ഒരു കെട്ടില്‍ 1000ന്റെ 50 പൗണ്ടുകളും മൂന്നു പൗണ്ടുകള്‍ മുന്നിലും പിന്നിലുമായി വച്ച മറ്റ് ഒമ്പതു കെട്ടുകളില്‍ പൗണ്ട് ഉണ്ടാക്കാനുള്ള പേപ്പറുകളുമാണ് കണ്ടെത്തിയത്. ഈ പേപ്പറുകള്‍ പൗണ്ടാക്കി മാറ്റാനുള്ള കെമിക്കലും കണ്ടെത്തി. പ്രാഥമിക ചോദ്യംചെയ്യലില്‍ റോബിന്‍ രാജ്യാന്തര തട്ടിപ്പുസംഘത്തിലെ അംഗമാണെന്നു തെളിഞ്ഞിട്ടുണ്ട്. ചോദ്യംചെയ്യലില്‍ ഇയാള്‍ കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ തയ്യാറായിട്ടില്ല. വിശദമായ അന്വേഷണത്തിനായി ഇയാളെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന് കൈമാറും.
Next Story

RELATED STORIES

Share it