28നും 29നും സൂര്യാതപത്തിന് സാധ്യത
BY Sumeera SMR28 April 2016 4:27 AM GMT
Sumeera SMR28 April 2016 4:27 AM GMT
മലപ്പുറം: 28, 29 തിയ്യതികളില്‍ സൂര്യതാപമേല്‍ക്കാന്‍ കൂടുതല്‍ സാധ്യതയുള്ളതായി സ്റ്റേറ്റ് എമര്‍ജന്‍സി ഓപറേഷന് സെന്റര്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ ആശുപത്രികള്‍, പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ആരോഗ്യ വകുപ്പ് ആവശ്യമായ സജ്ജീകരണങ്ങളും മരുന്നുകളും ഏര്‍പ്പെടുത്തേണ്ടതും തൊഴിലാളികളുടെ ജോലി സമയം ക്രമീകരിക്കുന്നതിന് ആവശ്യമായ നടപടികള്‍ തൊഴില്‍ വകുപ്പ് സ്വീകരിക്കേണ്ടതുമാണ്. കൂടാതെ മറ്റ് വകുപ്പ് മേധാവികള്‍ അവരുടെ വകുപ്പുമായി ബന്ധപ്പെട്ടവര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളും അങ്കണവാടികളും വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ കുടിവെള്ളം ഒരുക്കുകയും കുട്ടികള്‍ക്ക് വെയിലേല്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ വെങ്കിടേശപതി അറിയിച്ചു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT