27 മല്‍സ്യതൊഴിലാളികളെ ശ്രീലങ്ക അറസ്റ്റ് ചെയ്തു

രാമേശ്വരം: ശ്രീലങ്കയുടെ സമുദ്രമേഖലയില്‍ അനധികൃതമായി മീന്‍പിടിച്ചെന്നാരോപിച്ച് 27 തമിഴ് മല്‍സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു. പുതുക്കോട്ട ജില്ലയിലെ കൊട്ടായിപട്ടണം, ജഗദാപട്ടണം എന്നിവിടങ്ങളിലെ മല്‍സ്യത്തൊഴിലാളികളെയാണ് നെടുംതീവില്‍ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തത്. അഞ്ച് ബോട്ട് ഉള്‍പ്പെടെ മല്‍സ്യത്തൊഴിലാളികളെ കനകേശന്‍തുറ തുറമുഖത്ത് എത്തിച്ചതായും മല്‍സ്യബന്ധന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ കുമരേശ്വന്‍ പറഞ്ഞു. കച്ചത്തീവിന് സമീപം മല്‍സ്യബന്ധനം നടത്തിക്കൊണ്ടിരുന്ന 3000ഓളം മല്‍സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന തുരത്തിയെന്ന് രാമേശ്വരം മല്‍സ്യത്തൊഴിലാളി അസോസിയേഷന്‍ പ്രസിഡന്റ് എസ് എമിററ്റ് പറഞ്ഞു. ബോട്ടുകള്‍ക്കു നേരെ നാവികസേന വെടിവച്ചു. ആക്രമണത്തില്‍ മല്‍സ്യബന്ധന ഉപകരണങ്ങള്‍ക്ക് കേടുപാട് സംഭവിച്ചെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it