Idukki local

2030ല്‍ കേരളം കോണ്‍ക്രീറ്റ് വനം ആവുമെന്ന്



2030  കേരളം കോ ണ്‍ക്രീറ്റ് വനം ആവുമെന്നും ഭക്ഷണത്തിനും കുടിവെള്ളത്തിനു ം വരെ ഇതര സംസ്ഥാനങ്ങളെ നാം ആശ്രയിക്കേണ്ടിവരുമെന്നും കുടയത്തൂര്‍ ജിഎച്ച്എസ്എസ്സിലെ സാന്ദ്ര രവീന്ദ്രനും അപര്‍ണ ടി എമ്മും പ്രവചിക്കുന്നു. മെട്രോ റെയിലും മെട്രോ പാലങ്ങളും വിശാലമായ മാളുകളും പാര്‍ക്കിങ് ഏരിയകളും വാട്ടര്‍ തീം പാര്‍ക്കുകളും കഴിഞ്ഞ് കൃഷിചെയ്യാന്‍ സ്ഥലമെവിടെ!  നഗരത്തിലും ഗ്രാമീണ റോഡുകളിലും തിങ്ങിനിറഞ്ഞ് വാഹനമൊഴുകുമ്പോ ള്‍, വമ്പന്‍ ഫാക്ടറികള്‍ കേരളത്തിന്റെ ഇത്തിരി വട്ടത്തില്‍ വിഷപ്പുക തുപ്പി അന്തരീക്ഷവായു മലിനമാക്കുമ്പോള്‍ അല്‍പം ശുദ്ധവായുവിനു വേണ്ടി നാം തെണ്ടേണ്ടിവരുമെന്ന് ഈ കുട്ടികള്‍ തെളിയിക്കുന്നു. മണിസൗധം കെട്ടിയുയര്‍ത്തി മുറ്റത്ത് ടൈല്‍സ് വിരിക്കുന്നതോടെ മഴവെള്ളത്തിന് മണ്ണിലേക്ക് ഊര്‍ന്നിറങ്ങാന്‍ കഴിയുന്നില്ല. ഇത് ഭൂഗര്‍ഭജലത്തിന്റെ തോത് കുറയാനിടയാക്കും. ശുദ്ധജല ക്ഷാമത്തിന് ഇത് കാരണമാവുമെന്നും സാന്ദ്രയും അപര്‍ണയും നമ്മോടു പറയുന്നു.
Next Story

RELATED STORIES

Share it