2020നകം ക്ഷയരോഗ മുക്ത കേരളം ലക്ഷ്യം: ആരോഗ്യമന്ത്രി

കണ്ണൂര്‍: 2020ഓടെ കേരളം ക്ഷയരോഗ മുക്തമാക്കണമെന്നു ആരോഗ്യമന്ത്രി കെ കെ ശൈലജ. ലോക ക്ഷയരോഗ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂര്‍ ചേംബര്‍ ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
കേരളത്തില്‍ ക്ഷയരോഗനിരക്ക് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവാണ്.  രോഗാണുക്കള്‍ ആന്റി ബയോട്ടിക്, ആന്റി മൈക്രോബിയല്‍ പ്രതിരോധം നേടുന്നതിനെക്കുറിച്ച് നയം രൂപീകരിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറാന്‍ പോവുകയാണ്. ആന്റിബയോട്ടിക്കുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നതു സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ ഇറക്കിക്കഴിഞ്ഞു. ഇതിന്മേല്‍ വിശദമായ ചര്‍ച്ചകള്‍ അനിവാര്യമാണ്.
സംസ്ഥാനത്ത് ആര്‍ദ്രം മിഷന്‍ അഭിനന്ദനീയമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നു. 70 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ഉദ്ഘാടനം ചെയ്തു. 110 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞതായും മന്ത്രി വ്യക്തമാക്കി. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. സിബി-നാറ്റ് മൊബൈല്‍ ടിബി ലാബ് പി കെ ശ്രീമതി എംപി ഉദ്ഘാടനം ചെയ്തു.




വരിക്കാനായിട്ടില്ലെന്നാണ് വിദഗ്ധര്‍ നല്‍കുന്ന സൂചന.
Next Story

RELATED STORIES

Share it