2017ലെ മോശം കംപ്യൂട്ടര്‍ പാസ്‌വേര്‍ഡ് 123456

ന്യൂയോര്‍ക്ക്: 2017ലെ ഏറ്റവും മോശപ്പെട്ട കംപ്യൂട്ടര്‍ പാസ്‌വേര്‍ഡ് 123456. ഇന്റര്‍നെറ്റ് സുരക്ഷയുമായി ബന്ധപ്പെട്ടു ഗവേഷണം നടത്തുന്ന ഗവേഷകരാണ് ഇക്കാര്യം അറിയിച്ചത്. യുഎസ് സുരക്ഷാ കമ്പനിയായ സ്പ്ലാഷ് ഡാറ്റ അവരുടെ 25 പൊതു പാസ്‌വേര്‍ഡുകളുടെ വര്‍ഷാവസാന പട്ടിക പുറത്തിറക്കിയിരുന്നു. അവരുടെ പട്ടികയിലുള്ള പലതും ആയിരക്കണക്കിന് ആളുകള്‍ ഉപയോഗിച്ചതും ഏറ്റവും മോശം പാസ്‌വേര്‍ഡുകളുമാണ്.  ഇതില്‍ ഏറ്റവും മോശം 123456 എന്ന പാസ്‌വേര്‍ഡാണ്. കൂടാതെ പാസ്‌വേര്‍ഡ്്, 12345678, ൂംലൃ്യേ, ഫുട്‌ബോ ള്‍, ഐ ലവ് യു, അഡ്മിന്‍, സ്റ്റാര്‍ വാര്‍സ്, ലോഗിന്‍ എന്നിവയും അവരുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ഈ പാസ്‌വേര്‍ഡുകള്‍ ഹാക്ക് ചെയ്യപ്പെട്ടതായും അവര്‍ പറയുന്നു. മികച്ചതും സങ്കീര്‍ണവുമായ പാസ്‌വേര്‍ഡുകള്‍ ഉപയോഗിക്കാന്‍ സാങ്കേതിക വിദഗ്ധര്‍ ജനങ്ങളോടു നിര്‍ദേശിക്കുന്നു. 12 അക്കങ്ങളുള്ള പാസ്‌വേര്‍ഡുകള്‍ ഉപയോഗിക്കുക, ചെറുതും വലുതുമായ അക്ഷരങ്ങളെ കൂട്ടിക്കലര്‍ത്തി ഉപയോഗിക്കുക, അക്കങ്ങള്‍ ഉള്‍പ്പെടുത്തുക, രണ്ടു പ്രത്യേക സ്വഭാവമുള്ള അക്ഷരങ്ങള്‍ ഉപയോഗിക്കുക തുടങ്ങിയവയാണ് പാസ്‌വേര്‍ഡ് ശക്തിപ്പെടുത്താനു ള്ള  മാര്‍ഗങ്ങളായി സാങ്കേതിക വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്.
Next Story

RELATED STORIES

Share it