2014 ല്‍ ഇംഗ്ലണ്ട് പര്യടനത്തില്‍ ധോണി ഒത്തുകളിച്ചതായി മുന്‍ ടീം മാനേജറുടെ വെളിപ്പെടുത്തല്‍
BY swapna en8 Feb 2016 5:31 AM GMT
X
swapna en8 Feb 2016 5:31 AM GMT
[related]
മുംബൈ:2014ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി ഒത്തുകളിച്ചതായി മുന്‍ ടീം മാനേജറുടെ വെളിപ്പെടുത്തല്‍. ഇംഗ്ലണ്ടിനെതിരായി മാഞ്ചസ്റ്ററില്‍ നടന്ന നാലാം ടെസ്റ്റ് മല്‍സരത്തിലാണ് ധോണി ഒത്തുകളിച്ചതെന്ന് മുന്‍ ടീം മാനേജറും ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന് സ്പോര്ടസ് സെക്രട്ടറിയുമായ സുനില്‍ ദേവാണ് ധോണിക്കെതിരായി വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
ഹിന്ദി ദിനപത്രമായ സണ്‍ സ്റ്റാര്‍ നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലൂടെയാണ് ഇത് താന്‍ വെളിപ്പെടുത്തുന്നതെന്ന് സുനില്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ തന്റെ കൈയിലുണ്ട്. നാലാം ടെസ്റ്റിന് മുമ്പ് മഴ പെയ്തതിനാല്‍ പിച്ച് ബൗളിങിന് അനുകൂലമായിരുന്നു. ടോസ് നേടിയാല്‍ ബൗളിങ് തിരഞ്ഞെടുക്കാമെന്നാണ് ടീം മീറ്റിങിലെ തീരുമാനം. എന്നാല്‍ ടോസ് ലഭിച്ചപ്പോള്‍ ഏവരേയും ഞെട്ടിച്ചുകൊണ്ട് ധോണി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇത് ഒത്തുകളിയായിരുന്നു. മല്‍സരത്തില്‍ ഇന്ത്യ ഇന്നിങ്സിനും 54 റണ്‍സിനും തോറ്റു. ധോണിയാണ് മല്‍സരത്തിലെ ടോപ് സ്കോറര്‍-സുനില്‍ ദേവ് പറഞ്ഞു. തന്റെ ജീവനു ഭീഷണിയുള്ളതിനാലാണ് ഇത്രയും കാലം ഇത് പറയാതിരുന്നത്. അന്നത്തെ ബിസിസിഐ പ്രസിഡന്റ് ആയിരുന്ന എന്‍ ശ്രീനിവാസന് ഇതു സംബന്ധിച്ച് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ബോര്‍ഡ് ഇതിനെതിരേ യാതൊരു നടപടിയും എടുത്തില്ല. ജസ്റ്റിസ് മുഖുള്‍ മുഡ്ഗല്‍ കമ്മീഷന് പരാതി പറഞ്ഞപ്പോള്‍ ഇതു എഴുതി നല്കാന് ആവശ്യപ്പെട്ടു.മുഖുള്‍ റിപ്പോര്‍ട്ട് പ്രകാരം വാതുവയ്പ്പ് നടക്കുന്നത് തെളിയിക്കാന്‍ രണ്ടോ അതില്‍ അധികം പേരോ ഉള്‍പ്പെട്ടിരിക്കണമെന്നാണ്. ഇതില്‍ ധോണി മാത്രമാണ് പ്രതിയായിരിക്കുന്നത് എന്നും ദേവ് വ്യക്തമാക്കി.
Next Story
RELATED STORIES
സംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTകണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്ത്തകൻ മരിച്ചു;...
5 April 2024 8:53 AM GMTറിയാസ് മൗലവി കൊലക്കേസ്: ആര്‍എസ്എസ്സുകാരായ മൂന്ന് പ്രതികളെയും കോടതി...
30 March 2024 6:06 AM GMTഒമ്പത് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം; എന്‍ഐഎയ്ക്ക്...
21 March 2024 6:30 AM GMT