200 കോടിയുടെ എംഡിഎംഎ: അന്വേഷണം പുരോഗമിക്കുന്നു- ഋഷിരാജ് സിങ്

കൊച്ചി: പാഴ്‌സല്‍ സര്‍വീസ് സ്ഥാപനം വഴി കടത്താന്‍ ശ്രമിച്ച 200 കോടി രൂപയുടെ എംഡിഎംഎ (മെത്തിലിന്‍ ഡൈ ഓക്‌സി മെത്താംഫീറ്റമിന്‍) പിടികൂടിയ സംഭവത്തില്‍ കസ്റ്റംസ്, ആന്റ്ി നാര്‍കോട്ടിക് വിഭാഗങ്ങളുമായി ചേര്‍ന്ന് അന്വേഷണം പുരോഗമിക്കുകയാണെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്. പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ കൊച്ചിയില്‍ എത്തി മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു ഋഷിരാജ് സിങ്.
കേസില്‍ പിടിയിലായ പ്രശാന്ത്കുമാറിന്റെ കൂട്ടാളിയായ അലിക്ക് വേണ്ടി തമിഴ്‌നാട്ടിലടക്കം അന്വേഷണം നടന്നുവരികയാണ്.
ഇതുമായി ബന്ധപ്പെട്ട് ഇതര സംസ്ഥാനത്തെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ജനുവരിയില്‍ 40 കോടിയുടെ ഹഷീഷ് പിടികൂടിയതിനു പിന്നിലും തമിഴ്‌നാട്ടില്‍ നിന്നുള്ള സംഘമാണെന്നു സംശയിച്ചിരുന്നു.
ഇതിനു പുറമെ പാലക്കാട്, കൊച്ചി എന്നിവിടങ്ങളില്‍ നിന്ന് 30 കോടിയുടെ മയക്കമരുന്നും 35 കോടിയുടെ എംഡിഎംഎയും പിടിച്ചെടുത്തതിലും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ പങ്ക് വ്യക്തമാണ്.
രണ്ടു വര്‍ഷത്തിനിടെ കേരളത്തില്‍ നിന്നു പിടികൂടിയത് 800 കോടിയുടെ മയക്കുമരുന്നാണ്. 1000 ടണ്‍ പുകയിലയും പിടിച്ചെടുത്തിട്ടുണ്ട്. ഇതു സംസ്ഥാനത്തെ ലഹരിവര്‍ധനവിനെയാണ് കാണിക്കുന്നതെന്നും ഋഷിരാജ് സിങ് പറഞ്ഞു.

Next Story

RELATED STORIES

Share it