20 തദ്ദേശ വാര്‍ഡുകളില്‍ വോട്ടര്‍പട്ടിക പുതുക്കുന്നു

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി പത്ത് ജില്ലകളിലെ 20 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ വോട്ടര്‍പട്ടിക പുതുക്കുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷണര്‍ വി ഭാസ്‌കരന്‍ ഇലക്ടറല്‍  രജിസ്‌ട്രേഷന്‍ ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.
തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ 12 ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകളിലും കൊല്ലം, പാലക്കാട് ജില്ലകളിലെ  ഓരോ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലും കൊല്ലം കോര്‍പറേഷനിലെ ഒരു വാര്‍ഡിലും ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍  ജില്ലകളിലെ ഒരോ നഗരസഭാ വാര്‍ഡുകളിലുമാണ് വോട്ടര്‍പട്ടിക പുതുക്കുന്നത്.  വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള യോഗ്യതാ തീയ്യതിയായ 2018 ജനുവരി ഒന്നിനോ അതിനുമുമ്പോ അപേക്ഷകര്‍ക്ക് 18 വയസ്സ് തികഞ്ഞിരിക്കണം.
കരട് വോട്ടര്‍പട്ടിക ബന്ധപ്പെട്ട പഞ്ചായത്ത് നഗരസഭ താലൂക്ക് ഓഫിസുകളിലും പഞ്ചായത്തുകളുടേത് ബന്ധപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലും  പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിലവിലെ പട്ടിക ംംം. ഹഴെലഹലരശേീി. സലൃമഹമ.ഴീ്.ശി ല്‍ ലഭിക്കും.
വോട്ടര്‍പട്ടിക പുതുക്കുന്ന ജില്ല, ഗ്രാമപഞ്ചായത്ത്, വാര്‍ഡ് എന്ന ക്രമത്തില്‍.  തിരുവനന്തപുരം- വിളപ്പില്‍ - കരുവിലാഞ്ചി, പത്തനംതിട്ട-  മല്ലപ്പുഴശ്ശേരി-ഓന്തേക്കാട് വടക്ക്, മല്ലപ്പുഴശ്ശേരി-ഓന്തേക്കാട്,  മല്ലപ്പുഴശ്ശേരി-കുഴിക്കാല കിഴക്ക്, റാന്നി അങ്ങാടി- കരിങ്കുറ്റി, പന്തളം  തെക്കേകര- പൊങ്ങലടി,       ആലപ്പുഴ- എടത്വാ- പാണ്ടങ്കരി, എറണാകുളം- പള്ളിപ്പുറം- സാമൂഹ്യ സേവാ സംഘം, മലപ്പുറം- പോത്തുകല്ല്- പോത്തുകല്ല്,   കോഴിക്കോട്- ഉള്ള്യേരി-പുത്തഞ്ചേരി, കണ്ണൂര്‍- ഉളിക്കല്‍- കതുവാപ്പറമ്പ്, പാപ്പിനിശ്ശേരി- ധര്‍മ്മക്കിണര്‍. കൊല്ലം കോര്‍പ്പറേഷനിലെ അമ്മന്‍നട,  ഇടുക്കി കട്ടപ്പന നഗരസഭയിലെ വെട്ടിക്കുഴ ക്കവല, പാലക്കാട് ചെര്‍പ്പുളശ്ശേരി നഗരസഭയിലെ നിരപ്പറമ്പ്,  മലപ്പുറം മഞ്ചേരി നഗരസഭയിലെ പാലക്കുളം, കോഴിക്കോട് കൊയിലാണ്ടി നഗരസഭയിലെ പന്തലായനി,  കണ്ണൂര്‍ ഇരിട്ടി നഗരസഭയിലെ ആട്ട്യാലം,   കൊല്ലം ഇത്തിക്കര ബ്ലോക്ക്പഞ്ചായത്തിലെ ചാത്തന്നൂര്‍ വടക്ക് ,പാലക്കാട് കുഴല്‍മന്ദം ബ്ലോക്ക്ഞ്ചായത്തിലെ കോട്ടായി  എന്നി വാര്‍ഡുകള്‍.
Next Story

RELATED STORIES

Share it