Flash News

2 ജി സ്‌പെക്ട്രം അഴിമതി; എല്ലാ പ്രതികളേയും കുറ്റവിമുക്തരാക്കി

2 ജി സ്‌പെക്ട്രം അഴിമതി; എല്ലാ പ്രതികളേയും കുറ്റവിമുക്തരാക്കി
X
ദില്ലി: വിവാദമായ 2 ജി സ്‌പെക്ട്രം അഴിമതി കേസില്‍ ആദ്യ വിധി വന്നു. കേസ്സില്‍ ഉള്‍പ്പെട്ട പ്രതികളെ കോടതി വെറുതെ വിട്ടു. മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലമായ ആര്‍കെ നഗറില്‍ തെരഞ്ഞെടുപ്പ് നടക്കെയാണ്  ദേശീയ രാഷ്ട്രീയത്തില്‍ തന്നെ ഏറെ പ്രാധാന്യമുളള വിധി വന്നത്. മാനദണ്ഡങ്ങള്‍ പാലിക്കാതെ, 122 സ്വകാര്യ ടെലകോം കമ്പനികള്‍ക്ക് 2 ജി ലൈസന്‍സ് സ്‌പെക്ട്രം വിതരണം ചെയ്തതില്‍ സര്‍ക്കാര്‍ ഖജനാവിന് 30,984 കോടിയുടെ നഷ്ടമുമുണ്ടാക്കിയെന്നാണ് കേസ്.



സിബിഐ പ്രത്യേക ജഡ്ജി ഒപി സെയ്‌നിയാണ് വിധി പറഞ്ഞത്. മുന്‍ ടെലികോം മിനിസിറ്റര്‍ എ രാജ, കരുണാനിധിയുടെ മകള്‍ കനിമൊഴി എന്നിവര്‍ കുറ്റക്കാരാല്ലെന്നാണ് വിധിക്കുകയായിരുന്നു.. ഏഴ് വര്‍ഷത്തെ അന്വേഷണത്തിനൊടുവില്‍ 2011ലാണ് കേസുമായി ബന്ധപ്പെട്ട് ആദ്യ അറസ്റ്റ് ഉണ്ടാകുന്നത്. 2ജി സ്‌പെക്ട്രം അനുവദിച്ചതുമായി ബന്ധപ്പെട്ട് 1.76 ലക്ഷം കോടിയുടെ അഴിമതി നടന്നെന്നാണ് സി എ ജി കണ്ടെത്തിയിരുന്നത്. സി ബി ഐ അന്വേഷിച്ച രണ്ടും എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിച്ച ഒരു കേസിന്റെയും വിധിയാണ് ഇന്ന്  പ്രസ്താവിച്ചത്..


സിബിഐ ഫയല്‍ചെയ്ത ആദ്യ കേസില്‍ മുന്‍ ടെലികോം മന്ത്രി എ. രാജ, കനിമൊഴി, മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ഥ് ബെഹൂറ, രാജയുടെ മുന്‍ െ്രെപവറ്റ് സെക്രട്ടറി സിദ്ധാര്‍ഥ് ബെഹൂറ, രാജയുടെ മുന്‍ െ്രെപവറ്റ് സെക്രട്ടറി പികെ ചന്ദോലിയ തുടങ്ങി 14 പേരും സ്വാന്‍ ടെലികോം, റിലയന്‍സ് ടെലികോം, യുണീടെക് വയര്‍ലെസ് എന്നീ കന്രപനികളും പ്രതികളാണ്. രണ്ടാം സിബിഐ കേസില്‍ എസ്സാര്‍ ഗ്രൂപ്പ് പ്രൊമോട്ടര്‍മാരായ രവി റൂയിയ, അന്‍ഷുമാന്‍ റൂയിയ, ലൂപ് ടെലികോമിന്റെ കിരണ്‍ ഖെയ്താന്‍, ഭര്‍ത്താവ് ഐപി ഖെയ്താന്‍, എസ്സാര്‍ ഗ്രൂപ്പ് ഡയറക്ടര്‍ (സ്ട്രാറ്റജി ആന്‍ഡ് പ്ലാനിങ്) വികാസ് സറഫ് എന്നിവരും ലൂപ് ടെലികോം, ലൂപ് മൊബൈല്‍ ഇന്ത്യ, എസ്സാര്‍ ടെലി ഹോള്‍ഡിങ് എന്നീ കമ്പനികളും പ്രതികളായിരുന്നു.
Next Story

RELATED STORIES

Share it