Flash News

1985ലെ കനിഷ്‌കാ വിമാനദുരന്തം; പ്രതി ഇന്ദ്രജിത്ത് സിങ് റെയ്ത് ജയില്‍മോചിതനായി

1985ലെ കനിഷ്‌കാ വിമാനദുരന്തം; പ്രതി ഇന്ദ്രജിത്ത് സിങ് റെയ്ത് ജയില്‍മോചിതനായി
X
singh-reyat-ap_650x400

കാനഡ: 1985 ല്‍  329 പേര്‍ കൊല്ലപ്പെട്ട കനിഷ്‌കാ വിമാനദുരന്തത്തിലെ പ്രതി ഇന്ദ്രജിത്ത് സിങ് റെയ്ത ജയില്‍മോചിതനായി. 2003ലാണ് സിങിനെ കുറ്റക്കാരനായി കാണുകയും തടവിന് വിധിക്കുകയും ചെയ്തത്. കാനഡ ജയിലില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് സിങ് മോചിതനായത്. അമേരിക്കയില്‍ പെന്റഗണ്‍ ആക്രമണം കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ ആക്രമണമായാണ് ഇതിനെ കാണുന്നത്.  1985 ജുണ്‍ 23നാണ് എയര്‍ ഇന്ത്യയുടെ ഫൈള്റ്റ് 182 എന്ന ബോയിങ് 747 വിമാനം അയര്‍ലന്റിന് തെക്കായി അറ്റലാന്റിക് സമുദ്രത്തില്‍ തകര്‍ന്നത്. ഖലീസ്ഥാന്‍ തീവ്രവാദികളാണ് വിമാനം ബോംബ് വച്ച് തകര്‍ത്തത്.

ഇന്ത്യന്‍ വംശജനായ ഇന്ദ്രജിത്ത് സിങ് മെക്കാനിക്കായിരുന്നു.  സ്‌ഫോടനത്തിലോ വിമാനത്തിന്റെ വീഴ്ചയിലോ അല്ല കടലില്‍ മുങ്ങിയാണ് മിക്കവരും മരിച്ചതെന്ന് പിന്നീട് റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചു. കൊല്ലപ്പെട്ടവരില്‍ 280 പേര്‍ കാനഡക്കാരയിരുന്നു. ഭൂരിഭാഗം പേരും ഇന്ത്യന്‍ വംശജരുമായിരുന്നു. കുറ്റവാളികളെ പിടികൂടെ 20 വര്‍ഷം കേസ്സ് നടന്നിരുന്നു. പിന്നീട് ഇവര്‍ കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതെ വിടുകയായിരുന്നു.
Next Story

RELATED STORIES

Share it