malappuram local

1921ലെ സമരസ്മരണയുമായി തിരൂരങ്ങാടിയില്‍ കവാടം ഒരുങ്ങി

തിരൂരങ്ങാടി: തിരൂരങ്ങാടിയില്‍ 1921ലെ മലബാര്‍ സ്വാതന്ത്ര്യ സമരത്തിന്റെ സമരസ്മരണയുമായി കവാടം ഒരുങ്ങി. ചന്തപ്പടിയിലെ കമ്മ്യൂണിറ്റിഹാളിനു മുന്നിലാണ് തിരൂരങ്ങാടി നഗരസഭ ജനകീയാസൂത്രണപദ്ധതിയില്‍ ഉള്‍പ്പെടുത്തി കവാടം നിര്‍മിച്ചത്. സമരത്തെ കുറിച്ചുള്ള ലഘുവിവരണത്തോടെയാണു കവാടമെന്നത് ചരിത്രാന്വേഷികള്‍ക്കു പ്രയോജനപ്പെടും. മലബാര്‍ സ്വാതന്ത്ര്യ സമരത്തിന്റെ സിരാകേന്ദ്രമായി വര്‍ത്തിച്ച തിരൂരങ്ങാടിയില്‍ നിരവധി പേരാണ വിവിധ പ്രദേശങ്ങളില്‍ നിന്നും ചരിത്രം തേടിയെത്തുന്നത്. സമരത്തില്‍ രക്തസാക്ഷികളായാവര്‍, തൂക്കിലേറ്റപ്പെട്ടവര്‍, പരിക്കേറ്റവര്‍ തുടങ്ങിയവരുടെ പേരുകളും കവാടത്തില്‍ കൊത്തിവെച്ചിട്ടുണ്ട്. ഇതിന്റെ ഉദ്ഘാടനം 14ന് കാലത്ത 10 മണിക്കു വിപുലമായി നടത്താന്‍ നഗരസഭാ ഓഫിസില്‍ ചേര്‍ന്ന സ്വാഗത സംഘം യോഗം തീരുമാനിച്ചു. വിവിധ വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന ചരിത്ര പഠന ക്ലാസ് നടക്കും. ചെയര്‍പേഴ്‌സണ്‍ കെടി റഹീദ അധ്യക്ഷത വഹിച്ചു. വൈസ്‌ചെയര്‍മന്‍ എം അബ്ദുറഹിമാന്‍കുട്ടി. അരിമ്പ്ര മുഹമ്മദ്,  ഉള്ളാട്ട് റസിയ, ഇഖ്ബാല്‍ കല്ലുങ്ങല്‍, വിവി അബു, സിപി സുഹ്‌റാബി. സിപി ഹബീബ ബഷീര്‍, മോഹനന്‍ വെന്നിയൂര്‍, കെഎം മൊയ്തീന്‍കോയ, പി കുഞ്ഞാമു. സിപി ഗുഹരാജ്, പി, കെ അബ്ദുല്‍ അസീസ്. പ്രൊ. ഒ പി മായിന്‍കുട്ടി, രത്‌നാകരന്‍, സി ഹൈദ്രുഹാജി. സുലൈഖ കാലൊടി, സി മജീദ് മറ്റു കൗണ്‍സിലര്‍മാര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it