1878നു ശേഷം ദി ഹിന്ദു പത്രം ചെന്നൈയില്‍ ഇന്ന് ആദ്യമായി പ്രസിദ്ധീകരിച്ചില്ല
BY swapna en2 Dec 2015 12:25 PM GMT
X
swapna en2 Dec 2015 12:25 PM GMT
ചെന്നൈ: 1878നു ശേഷം പ്രസിദ്ധ പത്രം ദി ഹിന്ദു ആദ്യമായി ചെന്നൈ നഗരത്തില്‍ ഇന്ന് പ്രസിദ്ധീകരിച്ചില്ല. ദിവസങ്ങളായി ചെന്നൈ നഗരത്തില്‍ തുടരുന്ന മഴയാണ് ഹിന്ദു പ്ത്രത്തിന്റെ പ്രസിദ്ധീകരണം ആദ്യമായി മുടക്കിയത്. പ്രസിദ്ധീകരണം ആരംഭിച്ച് 137 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് പത്രം ചെന്നൈ നഗരത്തില്‍ ഇറങ്ങാത്തത്.
കനത്ത മഴയെ തുടര്‍ന്ന് തൊഴിലാളികള്‍ക്ക് ഇന്നലെ പത്രത്തില്‍ എത്താന്‍ കഴിയാത്തതും പത്രം വിതരണം ചെയ്യാനുള്ള ബുദ്ധിമുട്ടുകൊണ്ടുമാണ് പത്രത്തിന്റെ പ്രസിദ്ധീകരണം മുടങ്ങിയതെന്ന് പ്രസാധകര് എന്‍ മുരളി ബിബിസി ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. ദി ഹിന്ദു പത്രത്തിന്റെ പ്രധാന ഓഫിസ് ചെന്നൈയിലാണ്.
Next Story
RELATED STORIES
ജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT