177 കോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

ന്യൂഡല്‍ഹി: സാമ്പത്തിക തട്ടിപ്പു കേസില്‍ റോട്ടോമാക് കമ്പനിയുടെ 177 കോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. ബാങ്ക് ഓഫ് ബറോഡയില്‍ നിന്ന് വായ്പയെടുത്ത് 3695 കോടി രൂപയുടെ തട്ടിപ്പു നടത്തിയ കേസിലാണ് നടപടി. കാണ്‍പൂര്‍ ആസ്ഥാനമായ റോട്ടോമാക് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെയും കമ്പനിയുടെ ഡയറക്ടര്‍മാരുടെയും സ്വത്ത് കണ്ടുകെട്ടുന്നതിനായി കള്ളപ്പണം തടയല്‍ നിയമപ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. കാണ്‍പൂര്‍, ഡെറാഡൂണ്‍, അഹ്മദാബാദ്, ഗാന്ധിനഗര്‍, മുംബൈ എന്നിവിടങ്ങളിലുള്ള സ്വത്തുക്കളാണു പിടിച്ചടക്കിയതെന്ന് ഇഡി അറിയിച്ചു.
Next Story

RELATED STORIES

Share it