palakkad local

13ന് റോഹിന്‍ഗ്യന്‍ ജനതയ്ക്ക് വിഭവസമാഹരണം: യൂത്ത് ലീഗ്



പട്ടാമ്പി: റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ക്കുള്ള വിഭവസമാഹരണം 13ന് നടക്കും. മുസ്‌ലിംയൂത്ത്‌ലീഗ് ജില്ലാകമ്മിറ്റി ആഭിമുഖ്യത്തിലാണ് വിഭവസമാഹരണം. മണ്ഡലത്തിലെ മുഴുവന്‍ പള്ളികള്‍ കേന്ദ്രീകരിച്ചും വിഭവസമാഹരണം നടത്തും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ അഭയാര്‍ത്ഥികളായി എത്തിയിട്ടുള്ള റോഹിന്‍ഗ്യന്‍ ജനതയ്ക്ക് വസ്ത്രം, ഭക്ഷണം എന്നിവ എത്തിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. മുസ്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എംപിയുടെ നേതൃത്വത്തിലാണ് ഇവ റോഹിന്‍ഗ്യന്‍ ജനതയ്ക്ക് കൈമാറുക. വിഭവസമാഹരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുന്നതിന് പഞ്ചായത്ത് പ്രവര്‍ത്തകസമിതിയോഗങ്ങള്‍  ചേരാനും യോഗം തീരുമാനിച്ചു.      ശങ്കരമംഗലം മുസ്‌ലിംലീഗ് ഓഫിസില്‍ ചേര്‍ന്ന യോഗം ജില്ലാ പ്രസിഡന്റ് സി എ സാജിത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌സി എ റാസി അധ്യക്ഷത വഹിച്ചു.        പി ടി ഹംസ, കെഎംഎ ജലീല്‍, കെഎ റഷീദ്, ഇസ്മായില്‍ വിളയൂര്‍, ടി മുജീബ്, ഹനീഫ കൊപ്പം സംസാരിച്ചു.
Next Story

RELATED STORIES

Share it