125 പൊതി കഞ്ചാവുമായി മൂന്ന് പേര് പിടിയില്‍
BY Sumeera SMR9 April 2016 5:40 AM GMT
Sumeera SMR9 April 2016 5:40 AM GMT
കൊല്ലം:ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ മൂന്ന് പേരെ കഞ്ചാവുമായി പിടികൂടി. കൊല്ലം വടക്കേവിള പള്ളിമുക്ക് തൈക്കാവ് മുക്കില്‍ പുത്തനഴികത്ത് വീട്ടില്‍ റിയാസ് (34), കൊല്ലം ഇരവിപുരം പറയത്ത്മുക്ക് തൊടിയില്‍ വീട് പുത്തന്‍പുര കിഴക്കതില്‍ ഷംനാദ് (27), കൊല്ലം മയ്യനാട് താന്നിദേശത്ത് കൊന്നയില്‍ വീട്ടില്‍ ആന്റപ്പന് (54) എന്നിവരെയാണ് എക്സൈസ് പിടികൂടിയത്.
രണ്ട് ദിവസം മുമ്പ് എക്സൈസ് സംഘം പ്രായപൂര്‍ത്തിയാവാത്ത രണ്ട് കുട്ടികളെ കഞ്ചാവുമായി അറസ്റ്റ് ചെയ്തിരുന്നു. ഈ കുട്ടികള്‍ക്ക് കഞ്ചാവ് എത്തിച്ച് കൊടുത്തത് ഷംനാദ് ആണെന്ന് അറസ്റ്റിലായ കുട്ടികള്‍ മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്ന ഷംനാദിനെ മേവറത്തു നിന്ന് 75 പൊതി കഞ്ചാവുമായി പിടികൂടുകയായിരുന്നു. കഞ്ചാവ് കച്ചവടത്തിന് പോകുമ്പോഴാണ് ഇയാള്‍ പിടിയിലായത്. കൂടാതെ 25 പൊതി കഞ്ചാവ് കൈവശം വെച്ചതിനാണ് മറ്റ് രണ്ട് പ്രതികളും അറസ്റ്റിലായത്. കൊല്ലം സി ഐ ബി സുരേഷ്, എക്സൈസ് ഇന്‍സ്പെക്ടര്‍ ജെ പി ആന്‍ഡ്രൂസ്, പ്രിവന്റീവ് ഓഫിസര്‍മാരായ സന്തോഷ്, നിഷാദ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അനീഷ്കുമാര്‍, ശ്രീജയന്‍, വിധുകുമാര്‍, സുനില്‍കുമാര്‍ ശാലിനി എന്നിവര്‍ പങ്കെടുത്തു.

Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT