11 ഭാഷകളില്‍ ഷോര്‍ട്ട് ഫിലിമും ഡോക്യുമെന്ററിയും; 24 കാരന് ഗിന്നസ് റെക്കോഡ്

ഹൈദരാബാദ് : 11 ഭാഷകളില്‍ ഷോര്‍ട്ട് ഫിലിമും ഡോക്യുമെന്ററിയും തയ്യാറാക്കിയ ആന്ധ്രക്കാരനായ യുവാവിന് ഗി ന്നസ് ബുക്ക് അധികൃതരുടെ അംഗീകാരം. ആന്ധ്രപ്രദേശിലെ ഹിന്ദ്പൂര്‍ സ്വദേശിയായ രാജേന്ദ്ര വിനോദ് (24) ആണ് ഷോര്‍ട്ട് ഫിലിമും ഡോക്യുമെന്ററിയും ഏറ്റവുമധികം ഭാഷകളിലേക്ക് ഡബ്ബിങ് നടത്തിയതുവഴി ലോക റെക്കോഡിന് അര്‍ഹനായത്. 2014 ഫെബ്രുവരി 28ന് പുറത്തിറക്കിയ 'ചെയ്ഞ്ച്' എന്ന ഷോര്‍ട്ട് ഫിലിമാണ് ലോകത്ത് ഏറ്റവുമധികം ഭാഷകളിലേക്ക് ഡബ്ബ് ചെയ്ത ഡോക്യുമെന്ററി.'ലെപാക്ഷി' എന്ന ഡോക്യുമെന്ററി കൂടുത ല്‍ ഭാഷകളിലേക്ക് ഡബ്ബ് ചെയ്ത ഡോക്യുമെന്ററിക്കുള്ള അംഗീകാരവും കരസ്ഥമാക്കി. വിനോദിന്റെ ആര്‍വി ഫിലിംസ് എന്ന പ്രൊഡക്ഷന്‍ ഹൗസാണ് ഇതു രണ്ടും പുറത്തിറക്കിയത്.
ഇംഗ്ലീഷ്, ഫ്രഞ്ച്, ഗുജറാത്തി, തെലുങ്ക്, കന്നഡ, തമിഴ്, മലയാളം, മറാത്തി, ആസാമീസ്, ബംഗാളി എന്നീ ഭാഷകളിലേക്കാണ് ഷോര്‍ട്ട് ഫിലിമും ഡോക്യുമെന്ററിയും ഡബ്ബ് ചെയ്തത്. നിരവധി അന്താരാഷ്ട്ര ഫെസ്റ്റിവലുകളില്‍ രാജേന്ദ്ര വിനോദിന്റെ ഷോര്‍ട്ട് ഫിലിമും ഡോക്യുമെന്ററിയും അംഗീകാരം നേടിയിട്ടുണ്ട്.
മൂന്നു ബിരുദാനന്തര ബിരുദങ്ങള്‍ നേടിയിട്ടുള്ള രാജേന്ദ്ര വിനോദ് 2012ല്‍ സ്ഥാപിച്ച വി ആര്‍ ഫൗണ്ടേഷന്റെ കീഴിലാണ് സിനിമാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
Next Story

RELATED STORIES

Share it