kannur local

1.10 കിലോ കഞ്ചാവുമായി അറസ്റ്റില്‍

കാസര്‍കോട്: വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് എത്തിക്കുന്നതിനിടയില്‍ പോലിസിനെ വെട്ടിച്ച് രക്ഷപ്പെട്ട പ്രതി വീണ്ടും കഞ്ചാവുകടത്തുന്നതിനിടയല്‍ പിടിയിലായി. കഞ്ചാവ് ഉപഭോക്താക്കളായ രണ്ട് പേരേയും കസ്റ്റഡിയിലെടുത്തു. ഉദുമ നാലാംവാതുക്കല്‍ സ്വദേശി മുനവ്വര്‍ കാസിം എന്ന മുന്ന(23)യെയാണ് കഴിഞ്ഞ ദിവസം അടുക്കത്ത്ബയല്‍ സ്‌കൂളിന് സമീപത്തെ ദേശീയപാതയില്‍ വച്ച് കാസര്‍കോട് സിഐ സി എ അബ്ദുര്‍ റഹീമിന്റെ നേതൃത്വത്തിലുള്ള പോലിസ് 1.10 കിലോ കഞ്ചാവുമായി അറസ്റ്റ് ചെയ്തത്.
ഇയാള്‍ സഞ്ചരിച്ച സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു. രഹസ്യവിവരത്തേ തുടര്‍ന്ന് പോലിസ് ഹൈവേയില്‍ കാത്ത് നില്‍ക്കുന്ന സമയത്ത് കുമ്പള ഭാഗത്ത് നിന്നും കെഎല്‍ 60 എന്‍ 3041 നമ്പര്‍ സ്‌കൂട്ടറില്‍ മുനവ്വര്‍ കാസിം അവിടെ എത്തുകയായിരുന്നു.
പോലിസ് പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് സ്‌കൂട്ടറിന്റെ സീറ്റിനടയിലെ അറയില്‍ പ്ലാസ്റ്റിക്ക് സഞ്ചി കണ്ടത്. തുറന്ന് പരിശോധിച്ചപ്പോഴാണ് കഞ്ചാവാണെന്ന് വ്യക്തമായി. മുനവ്വര്‍ കാസിമിനെ ചോദ്യം ചെയ്യുന്നതിനിടയില്‍ ഇയാളുടെ മൊബൈല്‍ ഫോണിലേക്ക് കോളുകള്‍ വന്നു. പോലിസ് ഇത് എടുക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. കഞ്ചാവ് വാങ്ങാന്‍ വന്ന നെല്ലിക്കുന്നിലെ അഷ്‌റഫ് (47), ബേക്കലിലെ ആഷിഖ് (19) എന്നിവരാണ് പിടിയിലായത്. ഇവര്‍ കഞ്ചാവ് വലിക്കുന്നവരാണെന്ന് പോലിസ് പറഞ്ഞു.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വിദ്യാനഗര്‍ ഗവ. കോളജിന് സമീപം വച്ച് ബൈക്കില്‍ രണ്ട് കിലോ കഞ്ചാവ് കടത്തുന്നതിനിടയില്‍ രണ്ടുപേരെ പിടികൂടിയിരുന്നു. എസ്എഫ്‌ഐ നേതാവിനെയും മംഗളൂരുവിലെ സ്വകാര്യ കോളജിലെ വിദ്യാര്‍ഥിയെയുമാണ് പിടികൂടിയത്. അന്ന് സംഘത്തിലുണ്ടായിരുന്ന മുനവ്വര്‍ രക്ഷപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it