Flash News

റിയോയില്‍ സാമ്പത്തിക പ്രതിസന്ധി; ഗവര്‍ണര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

റിയോയില്‍ സാമ്പത്തിക പ്രതിസന്ധി; ഗവര്‍ണര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
X
brazil-wallpaper-5റിയോ ഡി ഷാനെറോ: റിയോ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കേണ്ട റിയോ ഡി ഷാനെറോ സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാല്‍ ഗവര്‍ണര്‍ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഗതാഗതം,വിദ്യാഭ്യാസം, പൊതു സുരക്ഷ തുടങ്ങിയ മേഖലകളിലും ആവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കാനും ഗവര്‍ണര്‍ വിജ്ഞാപനത്തില്‍ ആവശ്യപ്പെട്ടു.
ഈയാഴ്ച റിയോ സന്ദര്‍ശിച്ച ബ്രസീല്‍ പ്രസിഡണ്ട് മൈക്കല്‍ ടെമര്‍ ഗെയിംസിനാവശ്യമായ സഹായങ്ങള്‍ ചെയ്യുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ഏകദേശം 500,000 വിദേശികളെ പ്രതീക്ഷിക്കുന്ന ഒളിമ്പിക്‌സിനോടനുബന്ധിച്ച് പൊതു സേവനങ്ങള്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായം നല്‍കാന്‍ ബ്രസീല്‍ സര്‍ക്കാരിനോട് ഗവര്‍ണര്‍ അഭ്യര്‍ത്ഥിച്ചു. ഓഗസ്ത് അഞ്ചിനാണ് ഒളിമ്പിക്‌സ് ആരംഭിക്കുന്നത്.
Next Story

RELATED STORIES

Share it