Flash News

ഹൈക്കോടതി പരിസരത്ത് ആര്‍എസ്എസ് പോഷക സംഘടനയുടെ പരിപാടി; എതിര്‍പ്പ് രൂക്ഷമാവുന്നു

ഹൈക്കോടതി പരിസരത്ത് ആര്‍എസ്എസ് പോഷക സംഘടനയുടെ പരിപാടി; എതിര്‍പ്പ് രൂക്ഷമാവുന്നു
X
delhi-highcourt

ന്യൂഡല്‍ഹി: നാളെ അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ഡല്‍ഹി ഹൈക്കോടതി വളപ്പില്‍ സ്വകാര്യ പരിപാടി നടത്താനുള്ള ഡല്‍ഹി അദിവക്ത് പരിഷത്ത്് എന്ന സംഘടനയുടെ നടപടിക്കെതിരേ  പ്രമുഖര്‍ രംഗത്ത്. ആര്‍എസ്എസ്സിന്റെ പോഷക സംഘടനയാണ് അഖില്‍ ഭാരതീയ അദിവക്ത് പരിഷത്ത്. ഡല്‍ഹി ഹൈക്കോടതിയിലെ ആര്‍എസ്എസ് അഭിഭാഷകരുടെ കൂട്ടായ്മയാണിത്.
അന്താരാഷ്ട്ര വനിതാ ദിനത്തില്‍ നടത്തുന്ന പരിപാടിയില്‍ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി റോഹിനി, ദേശീയ വനിതാ കമ്മീഷന്‍  ചെയര്‍പേഴ്‌സണ്‍ ലളിതാ കുമാരമംഗലം, നിരവധി സിറ്റിങ് ജഡ്ജിമാര്‍ എന്നിവരടക്കം പ്രമുഖര്‍ പങ്കെടുക്കുന്നു എന്ന പ്രത്യേകതയും പരിപാടിക്കുണ്ട്.
സ്വകാര്യ പരിപാടി ഹൈക്കോടതി വളപ്പില്‍ നടക്കുന്നതിനെതിരേ രംഗത്ത് വന്നിരിക്കുന്നത് മുതിര്‍ന്ന അഭിഭാഷകയും മുന്‍ അഡീഷണല്‍ സോളിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യയും ആയ ഇന്ദിരാ ജെയ്‌സിങാണ്. ഹൈക്കോടതി വളപ്പ് സ്വകാര്യ പരിപാടിക്കായി വാടകയ്ക്ക് കൊടുത്ത നടപടി തെറ്റായി പോയി. എത്ര വലിയ പരിപാടി ആയാലും ഹൈക്കോടതി പരിസരം വേദിയായി നല്‍കരുതെന്നും ഇന്ദിരാ പറഞ്ഞു.
Next Story

RELATED STORIES

Share it