ഹെലികോപ്റ്റര്‍ ഇടപാട്: ഇഡി പുതിയ കുറ്റപത്രം സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: 3,600 കോടി രൂപയുടെ വിവിഐപി ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ ബ്രിട്ടീഷ് പൗരനും ഇടനിലക്കാരനുമായ ക്രിസ്ത്യന്‍ മിഷേല്‍ ജെയിംസിനെ ഉള്‍പ്പെടുത്തി എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പ് (ഇഡി) പുതിയ കുറ്റപത്രം സമര്‍പ്പിച്ചു. പ്രത്യേക കള്ളപ്പണം തടയല്‍ നിയമക്കോടതിയിലാണ് ഇഡി 1300 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്.
12 ഹെലികോപ്റ്ററുകള്‍ വാങ്ങുന്നതിനുള്ള ഇടപാടില്‍ മിഷേല്‍ 225 കോടി രൂപ കോഴ കൈപ്പറ്റിയതായി കുറ്റപത്രത്തിലുണ്ട്. മിഷേലിനെ കൂടാതെ ഗീഡോ ഹാഷ്‌കെ, കാര്‍ലോ ഗെറോസ എന്നിവരെയും കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. മിഷേലിനെതിരേ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. 2014 നവംബറിലാണ് കേസിലെ ആദ്യത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. മിഷേലിനെ ബ്രിട്ടനില്‍ നിന്ന് വിട്ടുകിട്ടണമെങ്കില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള കരാര്‍ പ്രകാരം അദ്ദേഹത്തിനെതിരേ കുറ്റപത്രം ചുമത്തേണ്ടത് ആവശ്യമാണ്.
Next Story

RELATED STORIES

Share it