Second edit

ഹിതപരിശോധന

ജനഹിതം പരിശോധിക്കാന്‍ നല്ലവഴി ഹിതപരിശോധന തന്നെയാണോ എന്ന ചോദ്യമാണ് ബ്രക്‌സിറ്റിന് ശേഷം ലോകം ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. നയരൂപീകരണത്തിന് ഹിതപരിശോധന പറ്റിയ വഴിയല്ലെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. കാരണം ജനഹിതം പലപ്പോഴും നേതാക്കളുടെ കഴിവനുസരിച്ചു മാറിയും മറിഞ്ഞും വരാം എന്നതുതന്നെ. ഷേക്‌സ്പിയറുടെ ജൂലിയസ് സീസറില്‍ സീസറെ കൊന്നതിനെ ന്യായീകരിച്ച ബ്രൂട്ടസിനെ ജനം കൈയടിച്ചു പ്രോല്‍സാഹിപ്പിച്ചു. അതു കഴിഞ്ഞാണ് മാര്‍ക്ക് ആന്റണിയുടെ പ്രഭാഷണം. അതോടെ ജനഹിതം മാറി. വിജയശ്രീലാളിതനായി നിന്ന ബ്രൂട്ടസ് തടി രക്ഷിക്കാന്‍ റോമില്‍ നിന്ന് ഓടേണ്ടിവന്നു.
ജനായത്ത വ്യവസ്ഥയില്‍ നിയമനിര്‍മാണവും നയരൂപീകരണവും സഭകളില്‍ ഗൗരവചര്‍ച്ചയ്ക്കു ശേഷം നടത്തണം എന്നാണു വ്യവസ്ഥ. ജനപ്രതിനിധികള്‍ കാര്യങ്ങള്‍ വിശദമായി പഠിച്ച് സമൂഹത്തിന്റെ പ്രതിനിധികള്‍ എന്ന നിലയ്ക്കു തീരുമാനം എടുക്കുന്നു. അതില്‍ തെറ്റുപറ്റാതിരിക്കാന്‍ വിദഗ്ധ സമിതികളും പരിശോധനാ സമിതികളും മറ്റു പല ഔപചാരിക സംവിധാനങ്ങളുമുണ്ട്.
ഹിതപരിശോധനയില്‍ കാര്യങ്ങള്‍ മറിച്ചാണ,് വോട്ടറുടെ ഇഷ്ടം മാത്രമാണ് അവിടെ പ്രതിഫലിക്കുന്നത്. വിശാല സാമൂഹിക താല്‍പര്യങ്ങള്‍ വോട്ടറെ സ്വാധീനിച്ചുകൊള്ളണമെന്നില്ല. അതിനാല്‍ ഹിതപരിശോധന എത്രമേല്‍ ആകര്‍ഷകമായി തോന്നിയാലും പലപ്പോഴും തെറ്റായ തീരുമാനങ്ങളിലേക്കു നയിക്കുമെന്നു രാജ്യകാര്യ വിദ്വാന്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു.
Next Story

RELATED STORIES

Share it