World

ഹാര്‍മണി ഓഫ് സീസ് ഏറ്റവും വലിയ ആഡംബരക്കപ്പല്‍

ഹാര്‍മണി ഓഫ് സീസ്  ഏറ്റവും വലിയ  ആഡംബരക്കപ്പല്‍
X
harmoneyപാരിസ്: ലോകത്തെ ഏറ്റവും വലിയ ആഡംബരക്കപ്പല്‍ ഹാര്‍മണി ഓഫ് സീസ് കടലിലിറങ്ങാന്‍ തയ്യാറായി. ഫ്രാന്‍സിലെ സെയ്ന്റ് നസൈറിലെ ഒരു കപ്പല്‍ശാലയിലാണ് നിര്‍മാണം പൂര്‍ത്തിയായത്. 1,20,000 ടണ്‍ ഭാരമുള്ള കപ്പലിന് 6360 യാത്രക്കാരെയും 2100 ജീവനക്കാരെയും ഉള്‍ക്കൊള്ളാനാവും. 66 മീറ്റര്‍ വീതിയും 362 മീറ്റര്‍ നീളവുമാണുള്ളത്. പാരിസിലെ ഈഫല്‍ ഗോപുരത്തിന്റെ ഉയരത്തേക്കാള്‍ 50 മീറ്റര്‍ കൂടുതലാണ് കപ്പലിന്റെ നീളം. യുഎസിലെ റോയല്‍ കരീബിയന്‍ ക്രൂസസ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള കപ്പല്‍ ഞായറാഴ്ചയാണ് കടലിലിറക്കുക.
Next Story

RELATED STORIES

Share it