സൗദിയില്‍ സര്‍ക്കാര്‍ ഓഫിസില്‍ വെടിവയ്പ്; ആറു മരണം
BY Sumeera SMR12 Feb 2016 1:32 AM GMT
Sumeera SMR12 Feb 2016 1:32 AM GMT
ജിദ്ദ: സൗദിയിലെ ജിസാന്‍ പ്രവിശ്യയില്‍ വിദ്യാഭ്യാസ കാര്യാലയത്തിനു നേരെ സൗദി പൗരന് നടത്തിയ വെടിവയ്പില്‍ ആറു പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകനാണ് വെടിയുതിര്‍ത്തത്. ജിസാന്‍ പ്രവിശ്യയുടെ ഭാഗമായ സബ്യയിലെ അല്‍ ദാഇര്‍ ബനീമാലികിലെ വിദ്യാഭ്യാസ കാര്യാലയത്തിലാണ് സംഭവം. അഞ്ചു പേര് സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലും മരിച്ചു. കൊല്ലപ്പെട്ടവരെല്ലാം വിദ്യാഭ്യാസ കാര്യാലയത്തിലെ ഉദ്യോഗസ്ഥരാണ്. പരിക്കേറ്റവരില്‍ ചിലരുടെ നില അതീവ ഗരുതരമാണ്. പരിക്കേറ്റവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അധ്യാപകനെ സുരക്ഷാവിഭാഗം അറസ്റ്റ് ചെയ്യുകയും തോക്ക് പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. മറ്റൊരു ഉദ്യോഗസ്ഥനുമായുണ്ടായ തര്‍ക്കമാണ് വെടിവയ്പിലേക്ക് നയിച്ചതെന്നാണ് കരുതപ്പെടുന്നത്.
Next Story
RELATED STORIES
വിഷം തുപ്പിക്കൊണ്ടിരിക്കുന്ന മോദി|THEJAS NEWS
24 April 2024 9:22 AM GMTഫാത്തിമ തസ്കിയയ്ക്ക് ആയിരങ്ങളുടെ യാത്രാമൊഴി
20 April 2024 6:31 AM GMTപൗരത്വ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് ആര്‍എസ്എസ് സംഘടന|THEJAS NEWS
5 April 2024 9:56 AM GMTഈരാറ്റുപേട്ട സ്കൂൾ സംഭവത്തിലെ സത്യമെന്ത്; പ്രതികരണവുമായി നാട്ടുകാർ
4 March 2024 6:44 AM GMTകോണ്‍ഗ്രസിനെ കൈവിട്ട് ഹിന്ദി ഹൃദയഭൂമി
3 Dec 2023 11:34 AM GMTഅതിരുകടന്ന രാഷ്ട്രീയ കോമാളിത്തം
15 Nov 2023 12:08 PM GMT